പെ​രി​യാ​ർ​വാ​ലി കനാലിന്‍റെ ബ​ണ്ടി​ടി​ഞ്ഞ് മി​നി ലോ​റി ക​നാ​ലി​ൽ പതിച്ചു
Sunday, June 30, 2024 4:22 AM IST
കി​ഴ​ക്ക​മ്പ​ലം: പ​ട്ടി​മ​റ്റം മാ​ർ​ കൂ​റി​ലോ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലേ​ക്കുള്ള പെ​രി​യാ​ർ​വാ​ലി ക​നാ​ൽ ബ​ണ്ടി​ടി​ഞ്ഞ് മി​നി ലോ​റി ക​നാ​ലി​ൽ പതിച്ചു. ര​ണ്ട് പേ​ർ​ക്ക് ഗുരുതര പ​രി​ക്ക്. ഇ​ന്ന​ലെ രാ​വി​ലെ 8.30 ഓ​ടെ​യാ​യിരുന്നു അ​പ​ക​ടം.

ഇതര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ ഡ്രൈവർ നാ​രാ​യ​ൻ(30), സഹാ യി ഷാ​ന​വാ​സ് (48) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മേ​ഖ​ല​യി​ലെ മ​ത്സ്യ മൊ​ത്തവ്യാ​പാ​രി​ക്ക് ഐ​സു​മാ​യി പോ​യ​താ​ണ് ലോ​റി. സ്കൂ​ളി​ലേ​ക്ക് പോ​കു​ന്ന ക​നാ​ൽ ബ​ണ്ട് റോ​ഡി​ന് സൈ​ഡ് ഭി​ത്തി കെ​ട്ടാ​തി​രു​ന്ന​താ​ണ് അ​പ​ക​ട കാ​ര​ണം. കു​ട്ടി​ക​ളും സ്കൂ​ൾ ബ​സു​ക​ള​ട​ക്കം നി​ര​വ​ധി പേ​ർ സ​ഞ്ച​രി​ക്കു​ന്ന വ​ഴി​യാ​ണി​ത്. ഇ​വി​ടെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത മ​ഴ​യെത്തു​ട​ർ​ന്ന് മ​ണ്ണ് ഇ​ടി​ഞ്ഞുനി​ന്ന ഭാ​ഗ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഇ​നി​യും ഒ​ര​പ​ക​ട​ത്തി​ന് കാ​ത്തിരിക്കാതെ ബ​ണ്ട് റോ​ഡിന്‍റെ സൈ​ഡ് ഭി​ത്തി കെ​ട്ടു​ന്ന​തി​ന് ന​ട​പ​ടി വേ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് പ​ട്ടി​മ​റ്റം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഹ​നീ​ഫ കു​ഴു​പ്പി​ള്ളി ആ​വ​ശ്യ​പ്പെ​ട്ടു.