വെ​ളി​യ​ത്തു​നാ​ട്ടി​ലെ കൊ​ക്കോ​കോ​ള ഗോ​ഡൗ​ണി​ന് ക​രു​മാ​ലൂ​ർ പ​ഞ്ചാ​യ​ത്ത്‌ നോ​ട്ടീ​സ് ന​ൽ​കി
Wednesday, June 26, 2024 4:49 AM IST
ക​രു​മാ​ലൂ​ർ: ക​രു​മാ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ സൈ​ര്യ​ജീ​വി​ത​ത്തി​നു ത​ട​സ​മാ​കു​ന്ന ത​ര​ത്തി​ൽ രാ​ത്രി വൈ​കി​യും പ്ര​വ​ർ​ത്തി​ക്കു​ന്ന വെ​ളി​യ​ത്തു​നാ​ട്ടി​ലെ കൊ​ക്കോ​കോ​ള ഗോ​ഡൗ​ണി​ന് ക​രു​മാ​ലൂ​ർ പ​ഞ്ചാ​യ​ത്ത്‌ അ​ധി​കൃ​ത​ർ നോ​ട്ടീ​സ് ന​ൽ​കി.

രാ​ത്രി 9.30 മു​ത​ൽ പു​ല​ർ​ച്ചെ 5.30 വ​രെ ഗോ​ഡൗ​ണി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ക​രു​മാ​ലൂ​ർ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഗോ​ഡൗ​ൺ ന​ട​ത്തി​പ്പു​കാ​ർ​ക്കു നോ​ട്ടീ​സ് ന​ൽ​കി. സ​മ​യ​ക്ര​മം പാ​ലി​ക്കാ​ത്ത​പ​ക്ഷം പ​ഞ്ചാ​യ​ത്ത് രാ​ജ് ആ​ക്ട് പ്ര​കാ​ര​മു​ള്ള തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ജ​ന​വാ​സ മേ​ഖ​ല​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഗോ​ഡൗ​ണി​ന്‍റെ പ്ര​വ​ർ​ത്ത​നം രാ​ത്രി സ​മ​യ​ത്തു ശ​ല്യ​മാ​യി തീ​ർ​ന്ന​താ​യി ആ​രോ​പി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ൾ ക​രു​മാ​ലൂ​ർ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്കു പ​രാ​തി ന​ൽ​കി​യി​രു​ന്നു. കൂ​ടാ​തെ സ്കൂ​ളി​നു സ​മീ​പ​ത്തു​കൂ​ടി ക​ണ്ടെ​യ്ന​ർ ലോ​റി​ക​ൾ സ​മ​യ​ക്ര​മം പാ​ലി​ക്കാ​തെ പോ​കു​ന്ന​തും പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു.

തു​ട​ർ​ന്ന് ഒ​രാ​ഴ്ച മു​ന്പ് നാ​ട്ടു​കാ​ർ ചേ​ർ​ന്നു ഗോ​ഡൗ​ൺ ഉ​പ​രോ​ധി​ക്കു​ക​യും പ്ര​ദേ​ശ​ത്ത് വ​ലി​യ സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ട​ലെ​ടു​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് സ​മ​യ​ക്ര​മം പാ​ലി​ച്ചു​ള്ള പ്ര​വ​ർ​ത്ത​നം മ​തി​യെ​ന്നു കാ​ണി​ച്ചു നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.