കദളിക്കാട് വിമലമാതാ ഹൈസ്കൂളിൽ
കദളിക്കാട്: വിമലമാതാ ഹൈസ്കൂളിൽ ദീപിക നമ്മുടെ ഭാഷാ പദ്ധതി രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടർ ബോർഡംഗം റവ. ഡോ. തോമസ് പോത്തനാമുഴി വിദ്യാർഥി പ്രതിനിധികൾക്ക് പത്രം നൽകി ഉദ്ഘാടനം ചെയ്തു. ഡിഎഫ്സി രൂപത ഡയറക്ടർ ഫാ. ജോസ് കിഴക്കേയിൽ അധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ സിനി പാറയ്ക്കൽ, ഡിഎഫ്സി സംസ്ഥാന ഉപദേശക സമിതി ചെയർമാൻ ജോയി നടുക്കുടി, രൂപത പ്രസിഡന്റ് ടോം ജെ. കല്ലറയ്ക്കൽ, വനിതാ വിഭാഗം പ്രസിഡന്റ് ബെറ്റി കോരച്ചൻ, ജനറൽ സെക്രട്ടറി ഡിഗോൾ കെ. ജോർജ്, ട്രഷറർ സിബി പൊതൂർ, ഫൊറോന പ്രസിഡന്റ് വിനോദ് ജോണ്, അധ്യാപക പ്രതിനിധി സിസ്റ്റർ ആഷ്ലി പുന്നത്താനത്ത് എസ്എബിഎസ് എന്നിവർ പ്രസംഗിച്ചു. ദീപിക ഏരിയ മാനേജർ ജോമോൻ ജോസഫ്, കെ.കെ. പിയൂസ് എന്നിവർ നേതൃത്വം നൽകി.
കാരക്കുന്നം ഫാത്തിമ മാതാ എൽപി സ്കൂളിൽ
മൂവാറ്റുപുഴ: കാരക്കുന്നം ഫാത്തിമ മാതാ എൽപി സ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതി സ്കൂൾ മാനേജർ ഫാ. ജോർജ് വള്ളോംകുന്നേൽ വിദ്യാർഥി പ്രതിനിധികൾക്ക് പത്രം നൽകി ഉദ്ഘാടനം ചെയ്തു. ദീപിക പത്രത്തിന്റെ ആദ്യകാല കോതമംഗലം, മൂവാറ്റുപുഴ ലേഖകനായിരുന്ന കെ.ആർ. പൗലോസിന്റെ സ്മരണക്കായി മകൻ ബിനോയ് കെ. പൗലോസാണ് പത്രങ്ങൾ സ്പോണ്സർ ചെയ്തിരിക്കുന്നത്.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപകൻ വിൻസെന്റ് ജോസഫ്, പിടിഎ പ്രസിഡന്റ് ജിൻസ് ആന്റണി, എംപിടിഎ പ്രസിഡന്റ് അജീഷ തോമസ്, സീനിയർ അസിസ്റ്റന്റ് പി. വിനീത, ദീപിക ഏരിയ മാനേജർ ജോമോൻ ജോസഫ്, അധ്യാപികമാരായ റെമ്മി മാണിച്ചൻ, ജെയ്മി മാത്യു, വി.കെ. ലൈല, ബിനു ജോണ്, വിദ്യാർഥി പ്രതിനിധികളായ മാധവ് പി. ജ്യോതിസ്, മിത്രവിന്ദ അഖിൽ, അഫീസ അബ്ദുൾ കലാം തുടങ്ങിയവർ പ്രസംഗിച്ചു.