ചു​രു​ളി​യി​ൽ വീ​ണ്ടും കു​ബേ​ര വീട്ടമ്മയുടെ മരണ കാരണം ബ്ലേഡുകാരുടെ ഭീഷണിയോ‍?
Sunday, November 17, 2024 4:08 AM IST
ചെറു​തോ​ണി: ചു​രു​ളി​യി​ൽ കു​ബേ​ര വീ​ണ്ടും ത​ല​പൊ​ക്കി. ബ്ലേ​ഡു​കാ​രു​ടെ ഭീ​ഷ​ണി​ക്കു​മു​മ്പി​ൽ പി​ടി​ച്ചുനി​ൽ​ക്കാ​നാ​വാ​തെ വീ​ട്ട​മ്മ ജീ​വ​നൊ​ടു​ക്കി​യ​തോ​ടെ​യാ​ണ് കു​ബേ​ര വീ​ണ്ടും ച​ർ​ച്ച​യാ​യ​ത്.

ചു​രു​ളി​യി​ൽ ഒ​രാ​ഴ്ച മു​ൻ​പ് നെ​ല്ലി​ക്കു​ന്നേ​ൽ അ​നി​ലി​ന്‍റെ ഭാ​ര്യ അ​മ്പി​ളി ജീ​വ​നൊ​ടു​ക്കി​യ​ത് ബ്ലേ​ഡ് പ​ലി​ശ​ക്കാ​രു​ടെ ഭീ​ഷ​ണി മൂ​ല​മാ​ണെ​ന്ന ആ​രോ​പ​ണ​മാ​ണ് ശ​ക്ത​മാ​യി​രി​ക്കു​ന്ന​ത്. ജീ​വ​നൊ​ടു​ക്കി​യ അ​മ്പി​ളി​ക്ക് വ​ൻ​തു​ക ക​ട​ബാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് വി​വ​രം. ഇ​തു​സം​ബ​ന്ധി​ച്ചു ക​ഞ്ഞി​ക്കു​ഴി പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​വ​ർ സ്വ​ന്ത​മാ​യി പ​ശു​ക്ക​ളെ വ​ള​ർ​ത്തി​യും തൊ​ഴി​ലു​റ​പ്പി​നു പോ​യു​മാ​ണ് കു​ടും​ബം നോ​ക്കി​യി​രു​ന്ന​ത്. ഏ​ഴു പ​ശു​ക്ക​ളെ ഇ​വ​ർ വ​ള​ർ​ത്തി​യി​രു​ന്നു. ദി​നം​പ്ര​തി 80 ലി​റ്റ​ർ പാ​ൽ ഇ​വ​ർ വി​റ്റി​രു​ന്ന​താ​യി പ​റ​യു​ന്നു. അ​യ​ൽ​വാ​സി​യാ​യ ഒ​രു വീ​ട്ട​മ്മ​യി​ൽനി​ന്ന് ഇ​വ​ർ അ​ഞ്ചു ല​ക്ഷം രൂ​പ പ​ലി​ശ​യ്ക്കു വാ​ങ്ങി​യി​രു​ന്ന​താ​യി പ​റ​യു​ന്നു.

മ​റ്റൊ​രു വീ​ട്ട​മ്മ 14 ല​ക്ഷം കൊ​ടു​ത്ത​താ​യും സൂ​ച​ന​യു​ണ്ട്. കൃ​ത്യ​സ​മ​യ​ത്തു പ​ണം തി​രി​കെ കൊ​ടു​ക്കാ​തെ വ​ന്ന​തോ​ടെ ഇ​വ​ർ വീ​ട്ടി​ൽ ചെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​തേ രീ​തി​യി​ൽ പ​ല​രി​ൽനി​ന്നാ​യി​ കു​ടും​ബ​ശ്രീ വ​ഴി​യും ഇ​വ​ർ പ​ണം വാ​ങ്ങി​യി​രു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്.

ക​ഴി​ഞ്ഞ കു​റേ നാ​ളു​ക​ളാ​യി ചു​രു​ളി ബ്ലേ​ഡ് മാ​ഫി​യ​യു​ടെ പി​ടി​യി​ലാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ ചു​രു​ളി കേ​ന്ദ്രീ​ക​രി​ച്ച് ഒ​രു ഡ​സ​ൻ ബ്ലേ​ഡു മാ​ഫി​യ​ക്കാ​ർ ഉ​ണ്ടെന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. ഇ​വ​രെ​ല്ലാ​വ​രും ഭാ​ര്യ​മാ​ർ വ​ഴി​യാ​ണ് പ​ലി​ശ​യ്ക്കു പ​ണം കൊ​ടു​ക്കു​ന്ന​ത്. സ്ത്രീ​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​വ​ർ തു​ക ന​ൽ​കു​ന്ന​ത്. കു​ടു​ബ​ശ്രീ പോ​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളെ ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തി​യും സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​വ​രു​ണ്ട്.

ഇ​വ​ർ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളെക്കൊ​ണ്ട് കു​റ​ഞ്ഞ ശ​ത​മാ​നം പ​ലി​ശ​യ്ക്ക് ജെ​എ​ൽ​ജി ലോ​ണെടു​പ്പി​ച്ച് അ​തി​ന്‍റെ ഇ​ര​ട്ടി​യി​ല​ധി​കം പ​ലി​ശ​യ്ക്ക് മ​റ്റു​ള്ള​വ​ർ​ക്ക് മ​റി​ച്ചുന​ൽ​കി​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്. ഇ​തി​നു ചി​ല ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഒത്താശ ചെയ്യു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്. പ​ണം സ​മ​യ​ത്ത് ല​ഭി​ക്കാ​തെ വ​രു​മ്പോ​ൾ ഇ​വ​ർ വീ​ടു​ക​ളി​ൽ ക​യ​റി സ്ത്രീ​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തും.

എ​ത്ര തി​രി​ച്ച് ന​ൽ​കി​യാ​ലും മു​ത​ൽ തീ​രി​ല്ല. ഇ​ങ്ങ​നെ ഭീ​മ​മാ​യ ക​ട​ബാധ്യ​ത താ​ങ്ങാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തി​നാ​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ചു​രു​ളി​യി​ൽ അ​മ്പി​ളി ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ബ്ലേ​ഡ് മാ​ഫി​യ​ക​ൾ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ഇ​നി​യും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​ൻ സാ​ധ്യ​ത ഉ​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​ശ​ങ്ക​പ്പെ​ടു​ന്ന​ത്.​

എ​ന്നാ​ൽ, വീ​ട്ട​മ്മ​യു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രിക​യാ​ണെ​ന്ന് ക​ഞ്ഞി​ക്കു​ഴി പോലീസ് ​പ​റ​ഞ്ഞു. ഇ​തു​സം​ബ​ന്ധി​ച്ച് ആ രും പ​രാ​തി​ ന​ൽ​കി​യി​ട്ടി​ല്ല. പോ​ലീ​സ് സ്വ​ന്തം നി​ല​യി​ലാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ൺ, ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം. മ​ര​ണാ​ന​ന്ത​രച്ച​ട​ങ്ങു​ക​ൾ​ക്കു​ശേ​ഷം സ​മ​ഗ്രാ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി കൊ​ടു​ക്കാ​നാ​ണ് ബ​ന്ധു​ക്ക​ളു​ടെ തീ​രു​മാ​നം.