തു​ല്യ​താ പ​രീ​ക്ഷാഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
Sunday, November 17, 2024 3:50 AM IST
തൊ​ടു​പു​ഴ: സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ൻ ന​ട​ത്തി​യ നാ​ലാംത​രം, ഏ​ഴാം ത​രം തു​ല്യ​താപ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ജി​ല്ല​യി​ൽ നാ​ലു പ​രീ​ക്ഷാകേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ന്ന നാ​ലാംത​രം തു​ല്യ​താപ​രീ​ക്ഷ എ​ഴു​തി​യ എ​ല്ലാ​വ​രും വി​ജ​യി​ച്ചു.

ജി​ല്ല​യി​ലെ മൂ​ന്നു പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ന്ന ഏ​ഴാംത​രം പ​രീ​ക്ഷ​യി​ൽ 62.5 ശ​ത​മാ​നം പേ​രാ​ണ് വി​ജ​യി​ച്ച​ത്. മ​ച്ചി​പ്ലാ​വ് കാ​ർ​മ​ൽ ജ്യോ​തി സ്പെ​ഷ​ൽ സ്കൂ​ളി​ലെ അ​ല​ന്‍റ് സി​ജോ​യാ​ണ് നാ​ലാം ത​ര​ത്തി​ൽ വി​ജ​യി​ച്ച ജി​ല്ല​യി​ലെ പ്രാ​യം കു​റ​ഞ്ഞ പ​ഠി​താ​വ്. ക​ട്ട​പ്പ​ന ജി​ടി​എ​ച്ച്എ​സി​ൽ പ​രീ​ക്ഷയെഴു​തി​യ സി​ന്ധു പ്ര​ഭാ​ക​ര​നാ​ണ് മു​തി​ർ​ന്ന പ​ഠി​താ​വ്.

ഏ​ഴാംത​ര​ത്തി​ൽ വി​ജ​യി​ച്ച പ്രാ​യം കു​റ​ഞ്ഞ പ​ഠി​താ​വ് മ​റ​യൂ​ർ ജി​എ​ച്ച്എ​സി​ൽ പ​രീ​ക്ഷ എ​ഴു​തി​യ പി.​ ക​വി​ത​യും പ്രാ​യം കൂ​ടി​യ പ​ഠി​താ​വ് തൊ​ടു​പു​ഴ ജി​എ​ച്ച്എ​സി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ യു.​സി.​ ഷേ​ർ​ലി​യു​മാ​ണ്. പ​ഠി​താ​ക്ക​ൾ​ക്ക് പ​രീ​ക്ഷാകേ​ന്ദ്ര​ങ്ങ​ളി​ലും ജി​ല്ലാ സാ​ക്ഷ​ര​താ​മി​ഷ​ൻ ഓ​ഫീ​സി​ലും ഫ​ലം പ​രി​ശോ​ധി​ക്കാം.