ഉ​പ്പു​കു​ന്നി​ലേ​ക്ക് മൂ​ണ്‍​ലൈ​റ്റ് സ​ഫാ​രി
Saturday, November 16, 2024 3:47 AM IST
തൊ​ടു​പു​ഴ: ഉ​പ്പു​കു​ന്ന് മ​ല​നി​ര​ക​ളു​ടെ വ​ശ്യ​മ​നോ​ഹാ​രിത ആ​സ്വ​ദി​ക്കാ​ൻ തൊ​ടു​പു​ഴ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ട്രാ​വ​ൻ​കൂ​ർ കൊ​ച്ചി​ൻ ടൂ​റി​സം കോ-​ഓ​പ്പ​റേ​റ്റി​വ് സെ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ണ്‍​ലൈ​റ്റ് സ​ഫാ​രി ഒ​രു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ചീ​നി​ക്കു​ഴി​യി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളെ തു​റ​ന്ന വാ​ഹ​ന​ത്തി​ൽ, ടീ ​ഗാ​ർ​ഡ​ൻ, ഹെ​റി​റ്റേ​ജ് മ്യൂ​സി​യം, അ​രു​വി​പ്പാ​റ എ​ന്നീ വ്യൂ ​പോ​യി​ന്‍റു​ക​ൾ സ​ന്ദ​ർ​ശി​ച്ച് ര​ണ്ട് കി​ലോ​മീ​റ്റ​ർ ഓ​ഫ് റോ​ഡി​ലൂ​ടെ ട്ര​ക്കിം​ഗ് ന​ട​ത്തി മു​റം​കെ​ട്ടി പാ​റ​യി​ൽ സ​മാ​പി​ക്കും.

രാ​ത്രി ഒ​ൻ​പ​തോ​ടെ ചീ​നി​ക്കു​ഴി ബേ​സ് ക്യാ​ന്പി​ൽ സ​മാ​പി​ക്കു​ന്ന രീ​തി​യി​ലാ​ണ് സ​ഫാ​രി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​രു​വി​പ്പാ​റ വ്യൂ ​പോ​യി​ന്‍റി​നു സ​മീ​പം സ​ഞ്ചാ​രി​ക​ൾ​ക്കാ​യി കു​തി​ര സ​വാ​രി​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

നാ​ളെ മൂ​ന്നി​ന് ചീ​നി​ക്കു​ഴി​യി​ൽ ഉ​ടു​ന്പ​ന്നു​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ല​തീ​ഷ് സ​ഫാ​രി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഇ​ന്ദു സു​ധാ​ക​ര​ൻ ബേ​സ് ക്യാ​ന്പ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ടൂ​ർ​കോ ചെ​യ​ർ​മാ​ൻ കെ.​ സു​രേ​ഷ്ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ചെ​യ​ർ​മാ​ൻ കെ.​ സു​രേ​ഷ് ബാ​ബു, സെ​ക്ര​ട്ട​റി കെ.​വി. ​ഫ്രാ​ൻ​സി​സ്, ഭ​ര​ണസ​മി​തി​യം​ഗം ജോ​സ് കെ.​ മാ​ത്യു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.