മ​ണ്ഡ​ല​കാ​ല മ​ഹോ​ത്സ​വം: ആരോഗ്യവകുപ്പ് മു​ന്നൊ​രു​ക്കം തു​ട​ങ്ങി
Saturday, November 16, 2024 3:47 AM IST
ഇ​ടു​ക്കി: മ​ണ്ഡ​ലകാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു. ഇ​തി​നു മു​ന്നോ​ടി​യാ​യി കു​മ​ളി പി​എ​ച്ച്സി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ എ​സ് സു​രേ​ഷ് വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തീ​ർ​ഥാ​ട​ക​ർ​ക്കാ​യി സ​ത്രം, മു​ക്കു​ഴി എ​ന്നി​വി​ട​ങ്ങ​ളി​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കും. മ​ല​ ക​യ​റു​ന്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ ആ​റു​ഭാ​ഷ​ക​ളി​ൽ പ​ത്ത് സ്ഥ​ല​ങ്ങ​ളി​ലാ​യി സ്ഥാ​പി​ക്കും.

ഹോ​ട്ട​ലു​ക​ളും മ​റ്റ് ഭ​ക്ഷ​ണ​ശാ​ല​ക​ളും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും.​ കു​ടി​വെ​ള്ളസ്രോ​ത​സു​ക​ൾ ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തും. വ​ണ്ടി​പ്പെ​രി​യാ​ർ, പീ​രു​മേ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​തി​യാ​യ ഡോ​ക്ട​ർ​മാ​രു​ടെ​യും പാ​രാ​മെ​ഡി​ക്ക​ൽ സ്റ്റാ​ഫു​ക​ളു​ടെ​യും സേ​വ​നം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.

സ​ത്രം വ​ഴി​യു​ള്ള തീ​ർ​ഥാ​ട​ക​ർ​ക്കായി സീ​റോ പോ​യി​ന്‍റി​ൽ മെ​ഡി​ക്ക​ൽ ടീ​മി​നെ നി​യോ​ഗി​ക്കും. ക​ണ്‍​ട്രോ​ൾ റൂ​മു​ക​ളും സ​ജ്ജ​മാ​ക്കും. മൂ​ന്നി​ട​ങ്ങ​ളി​ൽ, അ​ത്യാ​ഹി​ത വി​ഭാ​ഗ​വും വ​ണ്ടി​പ്പെ​രി​യാ​ർ, കു​മ​ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​പി വി​ഭാ​ഗ​ത്തി​ന്‍റെ സേ​വ​ന​വും ഒ​രു​ക്കും. സീ​ത​ക്കു​ള​ത്ത് ഓ​ക്സി​ജ​ൻ സ​പ്ലൈ യൂ​ണി​റ്റ് സ്ഥാ​പി​ക്കു​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.