ജ​ന​വാ​സമേ​ഖ​ല​യി​ൽ ഇ​റ​ങ്ങു​ന്ന വ​ന്യ​ജീ​വി​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ല​ണം: യൂ​ത്ത്ഫ്ര​ണ്ട് -എം
Saturday, November 16, 2024 4:16 AM IST
ചെ​റു​തോ​ണി: ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലെ​ത്തു​ന്ന വ​ന്യ​ജീ​വി​ക​ളെ വെ​ടി​വച്ചു കൊ​ല്ല​ണ​മെ​ന്നും ഇ​തി​നു​ള്ള അ​വ​കാ​ശം ക​ർ​ഷ​ക​ന് ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​മേ​യം കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് (എം) ​ജി​ല്ലാ പ്ര​സി​ഡന്‍റ്് ജോ​മോ​ൻ പൊ​ടി​പാ​റ. ഏ​റ്റു​മാ​നൂ​ർ കാ​സ മ​രി​യ സെ​ന്‍റ​റി​ൽ ന​ട​ന്ന കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് (എം) ​സം​സ്ഥാ​ന നേ​തൃക്യാ​ന്പി​ൽ അ​വ​ത​രി​പ്പി​ച്ചു.

വം​ശ​നാ​ശം സം​ഭ​വി​ക്കു​ന്ന ജീ​വ​ജാ​ല​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നു വേ​ണ്ടി 1972ൽ കൊ​ണ്ടു​വ​ന്ന വ​നം - വ​ന്യ​ജീ​വി സം​ര​ക്ഷ​ണനി​യ​മം ഭേ​ദ​ഗ​തി ചെ​യ്തു മ​നു​ഷ്യജീ​വ​നും സ്വ​ത്തി​നും വെ​ല്ലു​വി​ളി സൃ​ഷ്ടി​ക്കു​ന്ന മു​ഴു​വ​ൻ വ​ന്യ​മൃ​ഗ​ങ്ങ​ളെ​യും നി​യ​ന്ത്രി​ക്കു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണം.

വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​തി​ന്‍റെ കാ​ര​ണം കൃ​ത്യ​മാ​യി മ​ന​‌​സി​ലാ​ക്കി വ​ന​ത്തി​നു​ള്ളി​ൽ വ​ന്യ​ജീ​വി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ജ​ല​വും ആ​ഹാ​ര​വും ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി വ​നം​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​ക​ണ​മെ​ന്നും പ്ര​മേ​യ​ത്തി​ൽ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

യൂ​ത്ത് ഫ്ര​ണ്ട് (എം) ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് ചാ​ഴി​കാ​ട​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് (എം) ​സ്റ്റേ​റ്റ് ലീ​ഡേ​ഴ്സ് സ​മ്മി​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി എംപി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ന്ത്രി​ റോ​ഷി അ​ഗ​സ്റ്റി​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​സ് ചെ​യ​ർ​മാ​ൻ തോ​മ​സ് ചാ​ഴി​കാ​ട​ൻ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സ്റ്റീ​ഫ​ൻ ജോ​ർ​ജ്, അ​ഡ്വ. അ​ല​ക്സ് കോ​ഴി​മ​ല , അ​ഡ്വ. ജോ​ബ് മൈ​ക്കി​ൾ എം​എ​ൽ​എ, സാ​ജ​ൻ തൊ​ടു​ക, ബേ​ബി ഉ​ഴു​തു​വാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.