ചൈ​ൽ​ഡ് ഹെ​ൽ​പ് ലൈ​ൻ ഇ​നി 24 മ​ണി​ക്കൂ​റും
Saturday, November 16, 2024 3:47 AM IST
ഇ​ടു​ക്കി: ജി​ല്ല​യി​ൽ ചൈ​ൽ​ഡ് ഹെ​ൽ​പ് ലൈ​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. 1098 എ​ന്ന ടോ​ൾ ഫ്രീ ​ന​ന്പ​റി​ൽ ഇ​നി 24 മ​ണി​ക്കൂ​റും സേ​വ​നം ല​ഭി​ക്കും. പൈ​നാ​വി​ൽ ആ​രം​ഭി​ച്ച ഹെ​ൽ​പ് ലൈ​ൻ ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം ജി​ല്ലാ ക​ള​ക്ട​ർ വി.​ വി​ഗ്നേ​ശ്വ​രി നി​ർ​വ​ഹി​ച്ചു.

കു​ട്ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​തു വി​ഷ​യ​ങ്ങ​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും സെ​ന്‍റ​റി​ന്‍റെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു. ബാ​ലാ​വ​കാ​ശ​സം​ര​ക്ഷ​ണ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഇ​തോ​ടൊ​പ്പം ന​ട​ന്നു.

വി​വി​ധ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ നി​യ​ന്ത്രി​ച്ചി​രു​ന്ന ഹെ​ൽ​പ് ലൈ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​നി മു​ത​ൽ വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പ് നേ​രി​ട്ട് ഏ​കോ​പി​പ്പി​ക്കും. പൈ​നാ​വി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ടേ​ക്ക് എ ​ബ്രേ​ക്ക് കെ​ട്ടി​ട​ത്തി​ലാ​ണ് ഹെ​ൽ​പ് ലൈ​ൻ സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ക.

ച​ട​ങ്ങി​ൽ വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ ജോ​ർ​ജ് പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​ജി.​ സ​ത്യ​ൻ, പ​ഞ്ചാ​യ​ത്തം​ഗം ടി.​ഇ. നൗ​ഷാ​ദ്, ശി​ശു​ക്ഷേ​മ സ​മി​തി ചെ​യ​ർ​മാ​ൻ ജ​യ​ശീ​ല​ൻ പോ​ൾ, ജു​വ​നൈ​ൽ ജ​സ്റ്റി​സ് ബോ​ർ​ഡം​ഗം സി.​പി. ​മ​ക്കാ​ർ, കെ.​ആ​ർ.​ ബി​ജു, എ​സ്.​ ഗീ​താ​കു​മാ​രി, ടി.​ജി.​ മ​ഞ്ജു, എ.​എ​സ്. ​പ്ര​മീ​ള, എ​ലി​സ​ബ​ത്ത് മ​രി​യ തോ​മ​സ്, വി.​ഐ.​ നി​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.