ലി​ങ്ക് റോ​ഡി​ന് ഫ​ണ്ട് : കൗ​ണ്‍​സി​ലി​ൽ ബി​ജെ​പി അം​ഗ​ങ്ങ​ൾ​ക്ക് ഭി​ന്ന​ത
Sunday, November 17, 2024 4:08 AM IST
തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ൽ കാ​ഞ്ഞി​ര​മ​റ്റം ബൈ​പാ​സി​നെ​യും മാ​ർ​ക്ക​റ്റ് റോ​ഡി​നെ​യും ബ​ന്ധി​പ്പി​ച്ച് നി​ർ​മി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട ലി​ങ്ക് റോ​ഡി​നു ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​ർ ത​മ്മി​ൽ അ​ഭി​പ്രാ​യ​ഭി​ന്ന​ത. ലി​ങ്ക് റോ​ഡി​ന് ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്ന വി​ഷ​യം ഉ​ന്ന​യി​ച്ച ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും ബി​ജെ​പി അം​ഗ​വു​മാ​യ പി.​ജി.​ രാ​ജ​ശേ​ഖ​ര​ന്‍റെ ആ​വ​ശ്യ​ത്തെ പാ​ർ​ട്ടി അം​ഗ​ങ്ങ​ൾത​ന്നെ എ​തി​ർ​ത്ത​തോ​ടെ അ​ദ്ദേ​ഹം യോ​ഗ​ത്തി​ൽനി​ന്ന് ഇ​റ​ങ്ങി​പ്പോ​യി.

കഴിഞ്ഞദിവസത്തെ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ലാ​യി​രു​ന്നു നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ. ത​ന്‍റെ വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ന്ന​തും ന​ഗ​ര​സ​ഭ മാ​സ്റ്റ​ർ പ്ലാ​നി​ൽ ഉ​ൾ​പ്പെ​ട്ട​തു​മാ​യ നി​ർ​ദി​ഷ്ട ലി​ങ്ക് റോ​ഡി​നു സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ൻ 80 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് രാ​ജ​ശേ​ഖ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തി​നാ​യി കേ​ന്ദ്ര ധ​ന​കാ​ര്യ ക​മ്മി​ഷ​ൻ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന 70 ല​ക്ഷം രൂ​പ മാ​റ്റ​ണ​മെ​ന്നും രാ​ജ​ശേ​ഖ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ ലി​ങ്ക് റോ​ഡി​നാ​യി മാ​ത്രം ഫ​ണ്ട് വ​ക​മാ​റ്റാ​ൻ പാ​ടി​ല്ലെ​ന്ന നി​ല​പാ​ടു​മാ​യി ബി​ജെ​പി​യി​ലെ ഭൂ​രി​പ​ക്ഷം കൗ​ണ്‍​സി​ല​ർ​മാ​രും രം​ഗ​ത്ത് വ​ന്നു. എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ ഒ​രു പ​ക്ഷ​വും ചേ​രാ​തെ നി​ല​യു​റ​പ്പി​ച്ചു. ഇ​തോ​ടെ പ്ര​തി​ഷേ​ധം അ​റി​യി​ച്ച് രാ​ജ​ശേ​ഖ​ര​ൻഇ​റ​ങ്ങിപ്പോ​കു​ക​യാ​യി​രു​ന്നു.

തു​ർ​ന്ന് ധ​ന​കാ​ര്യ ക​മ്മി​ഷ​ൻ അ​നു​വ​ദി​ച്ച തു​ക​യി​ൽനി​ന്ന് ന​ഗ​ര​സ​ഭ​യി​ലെ 35 വാ​ർ​ഡു​ക​ളി​ലേ​ക്കും ര​ണ്ടു ല​ക്ഷം രൂ​പ വീ​തം ന​ൽ​കാ​ൻ കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ചു. കെഎസ്ആ​ർ​ടി​സി ഡി​പ്പോ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ന​ഗ​ര​സ​ഭ​യു​ടെ ലോ​റി സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തുനി​ന്ന് ആ​രം​ഭി​ച്ച് മാ​ർ​ക്ക​റ്റ് റോ​ഡി​ലെ​ത്തു​ന്ന ത​ര​ത്തി​ൽ ലി​ങ്ക് റോ​ഡ് നി​ർ​മി​ക്കാ​ൻ ന​ഗ​ര​സ​ഭ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് തീ​രു​മാ​നി​ച്ച​താ​ണ്.

ഇ​തി​നാ​യി സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​നാ​ണ് ഫ​ണ്ട് വി​നി​യോ​ഗി​ക്കേ​ണ്ട​ത്. എ​ന്നാ​ൽ മാ​റി മാ​റി വ​രു​ന്ന കൗ​ണ്‍​സി​ലു​ക​ൾ ഒ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്കു​ന്നി​ല്ലെ​ന്നു മാ​ത്രം. ഇ​തി​നി​ടെ മാ​സ്റ്റ​ർ പ്ലാ​നി​ൽ ഉ​ൾ​പ്പെ​ട്ട​തി​നാ​ൽ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഉ​ട​മ​യും ന​ഗ​ര​സ​ഭ​യെ സ​മീ​പി​ച്ചി​രു​ന്നു.