പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ലെ ദു​രി​തം: ഓ​ഫീ​സ​ർ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം
Sunday, November 17, 2024 4:08 AM IST
ഇ​ടു​ക്കി: അ​ടി​മാ​ലി മ​ന്നാം​കാ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രീ​മെ​ട്രി​ക് ട്രൈ​ബ​ൽ ഹോ​സ്റ്റ​ലി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി അ​ടി​മാ​ലി ട്രൈ​ബ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ്.

ആ​ണ്‍​കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ൽ ഒ​ന്നി​ലെ​യും ര​ണ്ടി​ലെ​യും ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന പ​രാ​തി​യി​ലാ​ണ് ഡി​സം​ബ​ർ 13ന് ​രാ​വി​ലെ 10ന് ​തൊ​ടു​പു​ഴ പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ഹൗ​സി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്.

ട്രൈ​ബ​ൽ ഡെവ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ ക​മ്മീ​ഷ​നി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ കെ​ട്ടി​ട​ങ്ങ​ൾ ന​വീ​ക​രി​ക്കു​ന്ന​തി​ന് 31,50,000, 34,50,000 രൂ​പ​യു​ടെ​യും ര​ണ്ട് എ​സ്റ്റി​മേ​റ്റു​ക​ൾ ഭ​ര​ണാ​നു​മ​തി​ക്കും ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​തി​നു​മാ​യി 2022 ഡി​സം​ബ​ർ ഒ​ന്നി​ന് പ​ട്ടി​ക വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ​ക്ക് അ​യ​ച്ച​താ​യി പ​റ​യു​ന്നു.

ഡ​യ​റ​ക്ട​ർ ര​ണ്ടാ​ഴ്ച​യ്ക്ക​കം തീ​രു​മാ​ന​മെ​ടു​ത്ത് ട്രൈ​ബ​ൽ ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​റെ വി​വ​ര​മ​റി​യി​ക്ക​ണ​ം. ട്രൈ​ബ​ൽ ഡെവ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ കെ​ട്ടി​ടം വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​റോ​ടൊ​പ്പം ഹോ​സ്റ്റ​ൽ സ​ന്ദ​ർ​ശി​ച്ച് കു​ട്ടി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും അ​ഭി​പ്രാ​യം മ​ന​സി​ലാ​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു.

അ​ടി​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​കൃ​ഷ്ണ​മൂ​ർ​ത്തി സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.