കാ​ട്ടാ​നശ​ല്യ​ം: ആ​ർ​ആ​ർ​ടി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Saturday, November 16, 2024 4:10 AM IST
പീ​രു​മേ​ട്: ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി പീ​രു​മേ​ട് ടൗ​ൺ തോ​ട്ടാ​പ്പു​ര, ഗ​സ്റ്റ് ഹൗ​സ് ഭാ​ഗം, മ​രി​യാ ഗി​രി​സ്കൂ​ൾ ജം​ഗ്ഷ​ൻ, ത​ട്ടാ​ത്തി​ക്കാ​നം, പ്ലാ​ക്ക​ത്ത​ടം, ഗ്ലെ​ൻ മേ​രി ബ​ഥേ​ൽ തോ​ട്ടം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന ഇ​റ​ങ്ങി കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് ഭീ​ക്ഷ​ണി ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​ന വ​നപ്ര​ദേ​ശ​ത്തുനി​ന്നു കൊ​ട്ടാ​ര​ക്ക​ര-ഡി​ണ്ടു​ക്ക​ൽ ദേ​ശീ​യപാ​ത ക​ട​ന്ന് ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങു​ക​യും ചെ​യ്തു. മ​രി​യ​ഗി​രി സ്കൂ​ളി​ന് സ​മീ​പ​ത്ത് എ​ത്തി​യ കാ​ട്ടാ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തു. കു​ട്ടി​ക​ൾ ഭ​യ​ന്ന് ഒാ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഇ​തി​നെത്തു​ട​ർ​ന്നാ​ണ് സി​പി​എമ്മിന്‍റെ ​നേ​തൃ​ത്വ​ത്തി​ൽ ബ​ഹു​ജ​ന​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ച് ആ​ർആ​ർ​ടി ഓ​ഫീ​സ് ഉ​പ​രാ​ധി​ച്ച​ത്.

പീ​രു​മേ​ട് ആ​ർആ​ർടി ​ഓ​ഫീ​സി​ൽ ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ക, ഒാ​ഫീ​സി​നു കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ അ​നു​വ​ദി​ക്കു​ക, പീ​രു​മേ​ട്ടി​ൽ ജ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണിയായ കാ​ട്ടാ​ന​യെ മ​യ​ക്കി തേ​ക്ക​ടി വ​ന​ത്തി​ൽ കൊ​ണ്ടു​വി​ടു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. പീ​രു​മേ​ട് ടൗ​ണി​ൽനി​ന്ന് പ്ര​ക​ട​ന​മാ​യി ആ​ർ​ആ​ർ​ടി ഓ​ഫീ​സി​നു മു​ന്നി​ലെ​ത്തി ന​ട​ത്തി​യ ഉ​പ​രോ​ധം പീ​രു​മേ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. ദി​നേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി​പി​എം പീ​രു​മേ​ട് ഏ​രി​യാ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ​സ്.​ സാ​ബു, ക​ർ​ഷ​ക​സം​ഘം ഏ​രി​യാ പ്ര​സി​ഡ​ന്‍റ് വൈ.​എം.​ ബെ​ന്നി, പീ​രു​മേ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി വി.​എ​സ്. പ്ര​സ​ന്ന​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി.​ആ​ർ. സോ​മ​ൻ, പി.​എ. ജേ​ക്ക​ബ്, കെ.​ബി. സി​ജി​മോ​ൻ വി.​ഷൈ​ജ​ൻ, ടി.​കെ.​മോ​ഹ​ന​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വ​നംവ​കു​പ്പി​നെ​തി​രേ വാ​ഴൂ​ർ സോ​മ​ൻ എംഎ​ൽഎ

​പീ​രു​മേ​ട്ടി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​യെ തു​ര​ത്താ​ൻ വ​നം വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് വാ​ഴൂ​ർ സോ​മ​ൻ എം​എ​ൽ​എ ആ​രോ​പി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച് 18ന് ​പീ​രു​മേ​ട്ടി​ൽ സ​ർ​വ​ക​ക്ഷി​യോ​ഗം ചേ​രു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.

ആ​ന​യെ ഇ​വി​ടെനി​ന്നു മാ​റ്റാ​നു​ള്ള ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച​താ​യും 10 കി​ലോ​മീ​റ്റ​റോ​ളം ദൂ​ത്തി​ൽ ഇ​ല​ക‌്ട്രി​ക് വേ​ലി​ക​ൾ നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​മെ​എം​എ​ൽ​എ അ​റി​യി​ച്ചു.