പാ​ച​കവാ​ത​ക വി​ലവ​ർ​ധ​ന: ഭ​ക്ഷ്യ​ശാ​ല​ക​ൾ പ്ര​തി​സ​ന്ധി​യി​ൽ
Sunday, November 17, 2024 3:50 AM IST
തൊ​ടു​പു​ഴ: വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​കവാ​ത​ക​ത്തി​ന്‍റെ​യും അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ​യും വി​ല നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​തെ കു​തി​യ്ക്കു​ന്ന​തു മൂ​ലം ജി​ല്ല​യി​ലെ ഭ​ക്ഷ്യ​ശാ​ല​ക​ൾ പ്ര​തി​സ​ന്ധി​യി​ൽ.

വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​കവാ​ത​ക സി​ലി​ണ്ട​റി​ന് 1,883 രൂ​പ​യാ​ണ് നി​ല​വി​ലു​ള്ള വി​ല. 19 കി​ലോ​യു​ള്ള വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് ക​ഴി​ഞ്ഞ മാ​സം 48.50 രൂപ കൂ​ട്ടി​യി​രു​ന്നു. ഇ​തി​നു പു​റ​മേ 61.50 രൂപ അ​ടു​ത്ത നാ​ളി​ലും കൂ​ട്ടി. നാ​ലു മാ​സ​ത്തി​നി​ടെ 157.50 രൂപയു​ടെ വ​ർ​ധ​ന​വാ​ണ് ഒ​രു സി​ലി​ണ്ട​റി​നു​ണ്ടാ​യ​ത്.

ശ​രാ​ശ​രി ക​ച്ച​വ​ട​മു​ള്ള ഹോ​ട്ട​ലു​ക​ൾ​ക്ക് 12 മ​ണി​ക്കൂ​ർ മാ​ത്ര​മാ​ണ് ഒ​രു സി​ലി​ണ്ട​ർ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന​ത്. ര​ണ്ടോ അ​തി​ൽ കൂ​ടു​ത​ലോ സി​ലി​ണ്ട​ർ ഉ​പ​യോ​ഗി​ക്കു​ന്ന ചെ​റു​കി​ട ഹോ​ട്ട​ലു​ക​ൾ​ക്ക് നി​ല​വി​ലു​ള്ള വി​ല​യ​നു​സ​രി​ച്ച് ഒ​രു​മാ​സം 23,000 മു​ത​ൽ 67,000 വ​രെ അ​ധി​കച്ചെ​ല​വ് വേ​ണ്ടിവ​രു​ന്നു​ണ്ട്. ഉ​പ​ഭോ​ക്താ​വി​ന് സൗ​ക​ര്യ പ്ര​ദ​മാ​യ സ്ഥ​ല​ത്ത് സി​ലി​ണ്ട​ർ എ​ത്തി​ക്കു​ന്ന​തി​ന് വി​ത​ര​ണ​ക്കൂ​ലി​യി​ന​ത്തി​ലും അ​ധി​കപ​ണം ന​ൽ​ക​ണം. വി​ത​ര​ണക്കൂ​ലി​യി​ന​ത്തി​ൽ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ അ​മി​ത​ത്തു​ക ഈ​ടാ​ക്കു​ന്ന​താ​യും പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു.

ഇ​തി​നു പു​റ​മേയാ​ണ് മ​റ്റ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യി​ൽ വ​രു​ന്ന വ​ർ​ധ​ന​വും ഉ​യ​ർ​ന്ന തൊ​ഴി​ൽ​ക്കൂ​ലി​യും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​ത്. അ​ടു​ത്ത നാ​ളി​ൽ സ​വാ​ള വി​ല കൂ​ടി​യ​ത് ഹോ​ട്ട​ലു​ക​ളെ വ​ലി​യ തോ​തി​ൽ ബാ​ധി​ച്ചി​ട്ടു​ണ്ട്. മ​ത്സ്യം , മാം​സം, പ​ച്ച​ക്ക​റി എ​ന്നി​വ​യു​ടെ വി​ല​യി​ലും വ​ർ​ധ​ന​യു​ണ്ടാ​യി. സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്കു പോ​ലും 900 രൂ​പ മു​ത​ൽ കൂ​ലി ന​ൽ​ക​ണ​മെ​ന്ന് ഭ​ക്ഷ്യ​ശാ​ല ഉ​ട​മ​ക​ൾ പ​റ​യു​ന്നു.

ഹോ​ട്ട​ൽ, ബേ​ക്ക​റി, റ​സ്റ്റോ​റ​ന്‍റു​ക​ൾ, ത​ട്ടു​ക​ട​ക​ൾ, കേ​റ്റ​റിം​ഗ് തു​ട​ങ്ങി എ​ല്ലാ ഭ​ക്ഷ്യോ​ത്പ​ന്ന വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ​യും പാ​ച​ക വാ​ത​ക വി​ലവ​ർ​ധ​ന ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഒ​ട്ടേ​റെ സ്ഥാ​പ​ന​ങ്ങ​ൾ പി​ടി​ച്ചുനി​ൽ​ക്കാ​ൻ ക​ഴി​യാ​തെ അ​ടു​ത്ത നാ​ളു​ക​ളി​ൽ പൂ​ട്ടി​പ്പോ​യി.

മ​റ്റ് തൊ​ഴി​ൽ​മേ​ഖ​ല​ക​ൾ തേ​ടിപ്പോ​കാ​ൻ ക​ഴി​യാ​ത്ത​വ​രാ​ണ് സാ​ന്പ​ത്തി​കലാ​ഭം നോ​ക്കാ​തെ ഈ ​രം​ഗ​ത്ത് പി​ടി​ച്ചുനി​ൽ​ക്കു​ന്ന​ത്. പാ​ച​കവാ​ത​ക വി​ല കു​റ​യ്ക്കാ​ൻ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​രന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ചെ​റു​കി​ട ഹോ​ട്ട​ലു​ക​ൾ ഇ​നി​യും അ​ട​ച്ചുപൂ​ട്ടേ​ണ്ടി വ​രു​മെ​ന്ന് ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.