മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്നു: ജി​ല്ല​യി​ൽ ജാ​ഗ്ര​ത
Saturday, November 16, 2024 3:47 AM IST
ഇ​ടു​ക്കി: ജി​ല്ല​യി​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ലും മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ചി​കി​ത്സ യ​ഥാ​സ​മ​യം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ മ​ര​ണം വ​രെ സം​ഭ​വി​ക്കാ​വു​ന്ന വൈ​റ​സ് രോ​ഗ​മാ​ണ് ഹെ​പ്പ​റ്റൈ​റ്റി​സ് എ ​മൂ​ല​മു​ള്ള മ​ഞ്ഞ​പ്പി​ത്തം.

മ​ലി​ന​മാ​യ വെ​ള്ള​ത്തി​ലൂ​ടെ​യോ ഭ​ക്ഷ​ണ​ത്തി​ലൂ​ടെ​യോ അ​ല്ലെ​ങ്കി​ൽ മ​ഞ്ഞ​പ്പി​ത്ത രോ​ഗി​യു​മാ​യു​ള്ള അ​ടു​ത്ത സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യോ രോ​ഗം പ​ക​രാം. വൈ​റ​സ് ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ച്ചുക​ഴി​ഞ്ഞാ​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​കാ​ൻ ര​ണ്ടുമു​ത​ൽ ആ​റാ​ഴ്ച വ​രെ എ​ടു​ക്കാം.

ല​ക്ഷ​ണ​ങ്ങ​ൾ

പ​നി, ക്ഷീ​ണം, വി​ശ​പ്പി​ല്ലാ​യ്മ, വ​യ​റു​വേ​ദ​ന, ഓ​ക്കാ​നം, ച​ർ​ദ്ദി, വ​യ​റി​ള​ക്കം ക​ടു​ത്ത നി​റ​ത്തി​ലു​ള്ള മൂ​ത്രം, ക​ണ്ണ് , ത്വ​ക്ക്, ന​ഖ​ങ്ങ​ൾ.

എ​ന്നാ​ൽ ഭൂ​രി​ഭാ​ഗം രോ​ഗ​ബാ​ധി​ത​രി​ലും പ്ര​ക​ട​മാ​യ ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​തെ ത​ന്നെ രോ​ഗം കാ​ണ​പ്പെ​ടാം. ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടാ​ൽ ഉ​ട​ൻ​ത​ന്നെ ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​കി​ത്സ തേ​ട​ണം.

പ്ര​തി​രോ​ധ മാ​ർ​ഗം

12 മി​നി​റ്റെ​ങ്കി​ലും തി​ള​പ്പി​ച്ച​ വെ​ള്ളം മാ​ത്രം കു​ടി​ക്കു​ക. കി​ണ​റും മ​റ്റു കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളും ര​ണ്ടാ​ഴ്ച​യി​ൽ ഒ​രി​ക്ക​ൽ ക്ലോ​റി​നേ​റ്റ് ചെ​യ്യു​ക. ആ​ഹാ​ര​ത്തി​നു മു​ന്പും ശേ​ഷ​വും ടോ​യ്‌ല​റ്റ് ഉ​പ​യോ​ഗി​ച്ച​തി​നു​ശേ​ഷ​വും സോ​പ്പ് ഉ​പ​യോ​ഗി​ച്ച് കൈ​ക​ൾ വൃ​ത്തി​യാ​യി ക​ഴു​കു​ക.

മ​ഞ്ഞ​പ്പി​ത്ത രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​വ​ർ കു​ടും​ബാം​ഗ​ങ്ങ​ളി​ൽനി​ന്നും മ​റ്റു​ള്ള​വ​രി​ൽനി​ന്നും മൂ​ന്നാ​ഴ്ച​ത്തേ​ക്ക് അ​ക​ന്നുനി​ൽ​ക്കു​ക. സ്വ​ന്ത​മാ​യി ശു​ചി​മു​റി​യും സ്വ​ന്ത​മാ​യി പാ​ത്ര​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ക.

പാ​കം ചെ​യ്ത ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ ഈ​ച്ച തു​ട​ങ്ങി​യ പ്രാ​ണി​ക​ൾ ക​യ​റാ​തെ അ​ട​ച്ച് സൂ​ക്ഷി​ക്കു​ക. പ​ഴ​വ​ർ​ഗ​ങ്ങ​ൾ ശു​ദ്ധ​ജ​ല​ത്തി​ൽ ന​ന്നാ​യി ക​ഴു​കി​യ ശേ​ഷം മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. പ​ച്ച​വെ​ള്ളം നേ​രി​ട്ട് കു​ടി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.

തി​ള​പ്പി​ച്ച വെ​ള്ള​ത്തി​ൽ പ​ച്ച​വെ​ള്ളം കൂ​ട്ടി​ച്ചേ​ർ​ത്ത് ഉ​പ​യോ​ഗി​ക്ക​രു​ത്. പ​ഴ​കി​യ ആ​ഹാ​രം ക​ഴി​ക്കു​ന്ന​ത് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം.

ഈ ​വ​ർ​ഷം പി​ടിപെ​ട്ട​ത് 90 പേ​ർ​ക്ക്

തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ മ​ഞ്ഞ​പ്പി​ത്തബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു. ഈ ​മാ​സം അ​ഞ്ചു പേ​ർ​ക്കാ​ണ് രോ​ഗബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ക്കു​ന്ന​ത്. ജ​നു​വ​രി മു​ത​ൽ ഇ​ന്ന​ലെ വ​രെ 90 പേ​ർ​ക്കാ​ണ് മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ​ക്ക്.

64 പേ​ർ മ​ഞ്ഞ​പ്പി​ത്ത സം​ശ​യ​ത്തെത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ൽ​സ തേ​ടി. രോ​ഗം പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ജാ​ഗ്ര​താനി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. രോ​ഗം പ​ട​രാ​തി​രി​ക്കാ​നാ​യി ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.