കാ​ന​നപാ​ത​യി​ൽ സ​മ​യ​ക്ര​മം ഏ​ർ​പ്പെ​ടു​ത്തി
Sunday, November 17, 2024 3:50 AM IST
ഇ​ടു​ക്കി: ശ​ബ​രി​മ​ല മ​ണ്ഡ​ല മ​ക​രവി​ള​ക്ക് മ​ഹോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ന​നപാ​ത​യി​ലൂ​ടെ എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​രു​ടെ സ​ഞ്ചാ​ര​ത്തി​ന് സ​മ​യക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷി​ത​വും സു​ഗ​മ​വു​മാ​യ യാ​ത്രാസൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ക്ര​മീ​ക​ര​ണം.

സ​ത്രം - രാ​വി​ലെ ഏ​ഴുമു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ, അ​ഴു​ത​ക്ക​ട​വ്- രാ​വി​ലെ ഏ​ഴു മു​ത​ൽ ഉ​ച്ച​യ്ക്ക് 2.30 വ​രെ, മു​ക്കു​ഴി - രാ​വി​ലെ ഏ​ഴുമു​ത​ൽ ഉ​ച്ച​യ്ക്ക് മൂ​ന്നു വ​രെ, ശ​ബ​രി​മ​ല​യി​ൽനി​ന്ന് സ​ത്രം വ​ഴി തി​രി​കെ വ​രു​ന്ന​ത്-രാ​വി​ലെ എ​ട്ടുമു​ത​ൽ 11 വ​രെ എ​ന്ന രീ​തി​യി​ലാ​ണ് സ​മ​യ​ക്ര​മം.