ര​ണ്ടു​പേ​രെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി
Sunday, June 30, 2024 6:34 AM IST
ഹ​രി​പ്പാ​ട്: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സി​ൽ പ്ര​തി​ക​ളാ​യ ര​ണ്ടു​പേ​രെ കാ​പ്പ ചു​മ​ത്തി ജി​ല്ല​യി​ൽ​നി​ന്നു നാ​ടു​ക​ട​ത്തി. കു​മാ​ര​പു​രം കൊ​ച്ചു ചി​ങ്ങം​ത​റ​യി​ൽ ശി​വ​പ്ര​സാ​ദ് (28), താ​മ​ല്ലാ​ക്ക​ൽ വ​ട​ക്കും​മു​റി​യി​ൽ കൃ​ഷ്ണ കൃ​പ​വീ​ട്ടി​ൽ രാ​ഹു​ൽ(30) എ​ന്നി​വ​രെ​യാ​ണ് ആ​റു​മാ​സ​ത്തേ​ക്ക് നാ​ടു​ക​ട​ത്തി​യ​ത്.
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ചൈ​ത്ര തെ​രേ​സ ജോ​ണി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ഹ​രി​പ്പാ​ട് എ​സ്എ​ച്ച്ഒ അ​ഭി​ലാ​ഷ് കു​മാ​ർ കൊ​ടു​ത്ത റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.