ക്രൈ​സ്ത​വ സ​മൂ​ഹം ഐ​ക്യ​ത്തി​നു പ്രാ​ധാ​ന്യം ന​ൽ​ക​ണം: മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത
Friday, July 5, 2024 3:53 AM IST
തി​രു​വ​ല്ല: ക്രൈ​സ്ത​വ ജീ​വി​തം ഐ​ക്യ​ത്തി​നാ​ണ് പ്ര​ധാ​ന്യ​മേ​കേ​ണ്ട​തെ​ന്ന് ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത. സി​എ​സ്ഐ, സി​എ​ൻ​ഐ, മാ​ർ​ത്തോ​മ്മ സ​ഭ​ക​ളു​ടെ ക​മ്യൂ​ണി​യ​ൻ ഓ​ഫ് ച​ർ​ച്ച​സ് ഇ​ൻ ഇ​ന്ത്യ(​സി​സി​ഐ)​യു​ടെ ദേ​ശീ​യ നേ​തൃ​സ​മ്മേ​ള​ന​ത്തി​ൽ സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ന്ത​രി​ക​വും ബാ​ഹ്യ​വു​മാ​യ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ സ​ഭ​ക​ൾ ത​മ്മി​ൽ പ​ര​സ്പ​രം മ​ന​സി​ലാ​ക്കി സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​ശ്ന​ങ്ങ​ളെ നേ​രി​ട​ണ​മെ​ന്നും ഈ ​ദി​ശ​യി​ൽ സ​മീ​പ​കാ​ല​ത്ത് ന​ട​ക്കു​ന്ന ച​ല​ന​ങ്ങ​ൾ സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​പ്രാ​യ​പ്പെ​ട്ടു. സി​സി​ഐ പ്രി​സൈ​ഡിം​ഗ് ബി​ഷ​പ്പും സി​എ​ൻ​ഐ മോ​ഡ​റേ​റ്റ​റു​മാ​യ ബി.​കെ. നാ​യ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​എ​ൻ​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​വ.​ഡോ. ഡി.​ജെ. അ​ജി​ത് കു​മാ​ർ ധ്യാ​ന പ്ര​സം​ഗം ന​ട​ത്തി. സി​സി​ഐ എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ്, ട്ര​ഷ​റ​ർ സു​ബ്ര​താ ഗോ​റാ​യ്, ബി​ഷ​പ് ഡോ. ​ഇ. പു​ഷ്പ ല​ളി​ത, മാ​ർ​ത്തോ​മ്മ സ​ഭ സീ​നി​യ​ർ വി​കാ​രി ജ​ന​റാ​ൾ റ​വ. ഡോ. ​ഈ​ശോ മാ​ത്യു, സ​ഭാ സെ​ക്ര​ട്ട​റി റ​വ. എ​ബി ടി. ​മാ​മ്മ​ൻ, വൈ​ദി​ക ട്ര​സ്റ്റി റ​വ. ഡേ​വി​ഡ് ഡാ​നി​യേ​ൽ, അ​ല്മാ​യ ട്ര​സ്റ്റി അ​ൻ​സി​ൽ സ​ക്ക​റി​യ കോ​മാ​ട്ട്, റ​വ. കെ.​ഇ. ഗീ​വ​ർ​ഗീ​സ്, റ​യ്സ്റ്റ​ൺ പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത - പ്രി​സൈ​ഡിം​ഗ് ബി​ഷ​പ്, ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് -എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി, സു​ബ്ര​താ ഗോ​റാ​യ് - ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.