മല്ലപ്പള്ളി: ആനിക്കാട് ഗ്രാമപഞ്ചായത്തിലെ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ടു നടപടികളുണ്ടാകാത്തതില്‍ താലൂക്ക് വികസന സമിതിയിലും പ്രതിഷേധം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസന് ദാനിയേലാണ് റോഡുകളുടെ ശോച്യാവസ്ഥ യോഗത്തില്‍ അവതരിപ്പിച്ചത്. പൊതുമരാമത്ത് റോഡുകളടക്കം കാലങ്ങളായി തകര്‍ന്നുകിടക്കുകയാണ്.
പഞ്ചായത്തിലെ പ്രധാനപാതകളുടെ അവസ്ഥ ബന്ധപ്പെട്ടവരെ പലതവണ ധരിപ്പിച്ചിട്ടും യാതൊരു നടപടിയുമുണ്ടാകാത്തതില്‍ പ്രസിഡന്റ് പ്രതിഷേധം രേഖപ്പെടുത്തി. പാതിക്കാട് - കവളിമാവ്, ഹോസ്പിറ്റല്‍ പടി - കൊച്ചുപറമ്പ്, തവളപ്പാറ - മുക്കൂര്‍, നീലമ്പാറ - പുല്ലുകുത്തി റോഡുകള്‍ അടിയന്തരമായി നന്നാക്കാന്‍ നടപടിവേണം. കുഴികള്‍ നിറഞ്ഞ റോഡിലൂടെയുള്ള യാത്ര ദുരിതമാണെന്നും ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതു പതിവായെന്നും പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
കോട്ടയം - കോഴഞ്ചേരി സംസ്ഥാനപാതയില്‍ മല്ലപ്പള്ളി താലൂക്ക് ആശുപത്രി ജംഗ്ഷനും മങ്കുഴിപ്പടിക്കും മധ്യേ സിഎംഎസ് എല്‍പി സ്കൂളിനു സമീപം പുതിയ ബസ് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യം വികസന സമിതിയില്‍ ഉയര്‍ന്നു.
തിരുവല്ല ഭാഗത്തുനിന്നും വരുന്ന ബസുകള്‍ മൂശാരിക്കവലയ്ക്ക് സമീപമെത്തുമ്പോള്‍ വേഗം കൂട്ടുന്നുവെന്നും എന്നാല്‍ തിരിച്ചുപോകുമ്പോള്‍ വേഗം കുറവാണെന്നും അലക്സ് കണ്ണമല പരാതിപ്പെട്ടു.
ഇത് മറ്റു വാഹനങ്ങള്‍ അപകടത്തില്‍പ്പെടാന്‍ ഇടയാക്കുമെന്നും ഈ പ്രശ്നത്തില്‍ മോട്ടോര്‍വാഹന വകുപ്പ് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആനിക്കാട് ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്ന കോഴിമണ്ണില്‍ കടവിലുള്ള പദ്ധതി എത്രയും പെട്ടന്ന് പൂര്‍ത്തീകരിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.
തിരുവല്ല - റാന്നി റോഡില്‍ അങ്ങാടിപ്പടിക്കു സമീപം ക്രാഷ് ബാരിയര്‍ സ്ഥാപിക്കണമെന്ന് എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി പി. ഏബ്രഹാം ആവശ്യപ്പെട്ടു.
കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. വല്‍സല എന്നിവര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു മേരി തോമസ്, ഗീത ശ്രീകുമാര്‍, സൂസന് ദാനിയേല്‍, ജിജി പി. ഏബ്രഹാം,
പുറമറ്റം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി ജോണ്‍, സാംകുട്ടി ചെറുകര പാലയ്ക്കാമണ്ണില്‍, കെ.എം.എം. സലീം, ഹബീബ് റാവുത്തര്‍, ബിനു വര്‍ഗീസ്,അലക്സ് കണ്ണമല, ശശികുമാര്‍ ചെമപുകുഴിയില്, ബാബു പാലയ്ക്കല്‍, തഹസില്‍ദാര്‍ ജോസ് കെ. ഈപ്പന്, ഡെപ്യൂട്ടി തഹസീല്‍ദാര്‍ ജൂലി എം.സി. എന്നിവര്‍ പ്രസംഗിച്ചു.