ഞാ​റ്റു​വേ​ലച്ചന്ത​യും ക​ര്‍​ഷ​ക സ​ഭ​യും
Saturday, July 6, 2024 3:44 AM IST
വെ​ച്ചൂ​ച്ചി​റ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കൃ​ഷി​ഭ​വ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഞാ​റ്റു​വേ​ല​ച്ച​ന്ത​യും ക​ര്‍​ഷ​ക​സ​ഭ​യും സം​ഘ​ടി​പ്പി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​കെ. ജ​യിം​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് പൊ​ന്ന​മ്മ ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ സ​തീ​ഷ് കെ. ​പ​ണി​ക്ക​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഇ.​വി. വ​ര്‍​ക്കി വി​വി​ധ തൈ​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എ​സ്.​ ര​മാ​ദേ​വി, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ടി.​കെ. രാ​ജ​ന്‍, പി.​എ​ച്ച്. ന​ഹാ​സ്, ജോ​യി ജോ​സ​ഫ്, റ​സി ജോ​ഷി, കൃ​ഷി ഓ​ഫീ​സ​ര്‍ വി.​എ​സ്. നി​മ, ജോ​ര്‍​ജ് തോ​മ​സ്, ടി.​കെ.​ ബാ​ബു, രാ​ജ​ഗോ​പാ​ല്‍, അ​മ്പി പ​ള്ളി​ക്ക​ല്‍, വ​ല്‍​സ​മ്മ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

അ​ഗ്രോ സ​ര്‍​വീ​സ് സെ​ന്‍റ​ര്‍, വി​വി​ധ കൃ​ഷി​ക്കൂ​ട്ട​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ പ്ര​ദ​ര്‍​ശ​ന വി​പ​ണ​ന സ്റ്റാ​ളു​ക​ള്‍ ഒ​രു​ക്കി​യി​രു​ന്നു.​ സ​മാം ര​ജി​സ്ട്രേ​ഷ​ന്‍ സം​ബ​ന്ധി​ച്ച് ക​ര്‍​ഷ​ക​ര്‍​ക്ക് മാ​ര്‍​ഗനി​ര്‍​ദേ​ശ ക്ലാ​സ്, കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ വി​വി​ധ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര്‍​ച്ച​ക​ള്‍, പ​ച്ച​ക്ക​റി തൈ​ക​ള്‍,വി​ത്തു​ക​ള്‍ എ​ന്നി​വ​യു​ടെ വി​ത​ര​ണം തു​ട​ങ്ങി​യ​വ​യും ക​ര്‍​ഷ​ക സ​ഭ​യി​ല്‍ ന​ട​ന്നു.