പ​രി​വ​ര്‍​ത്തി​ത ക്രൈ​സ്ത​വ​ര്‍​ക്കെ​തി​രാ​യ ചൂ​ഷ​ണം അ​വ​സാ​നി​പ്പി​ക്ക​ണം: ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ്
Sunday, July 7, 2024 4:00 AM IST
തി​രു​വ​ല്ല:​ക്രി​സ്തു​വി​ന്‍റെ വെ​ളി​ച്ചം തേ​ടി​വ​ന്ന സ​മൂ​ഹ​മെ​ന്ന നി​ല​യി​ല്‍ പ​രി​വ​ര്‍​ത്തി​ത ക്രൈ​സ്ത​വ​ര്‍ കൊ​ടി​യ ചൂ​ഷ​ണ​ങ്ങ​ള്‍​ക്കു വി​ധേ​യ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്ക​യാ​ണെ​ന്ന് കേ​ര​ള കൗ​ണ്‍​സി​ല്‍ ഓ​ഫ് ച​ര്‍​ച്ച​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ്.

അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​ന്‍ നേ​റ്റീ​വ് ക്രി​സ്ത്യ​ന്‍​സ് (എ​ഐ​എ​ന്‍​സി) ര​ണ്ടാം ജ​ന്മ​ദി​ന വാ​ര്‍​ഷി​കം തി​രു​വ​ല്ല വൈ​എം​സി​എ ഹാ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​യ​മ​നി​ര്‍​മാ​ണ സ​ഭ​ക​ളി​ല്‍ പ​രി​വ​ര്‍​ത്തി​ത ക്രൈ​സ്ത​വ വി​ഭാ​ഗ​ത്തി​നു​വേ​ണ്ടി ശ​ബ്ദി​ക്കാ​ന്‍ ആ​ളി​ല്ലാ​ത്ത​തും ഈ ​സ​മൂ​ഹം നേ​രി​ടു​ന്ന മ​റ്റൊ​രു വെ​ല്ലു​വി​ളി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റ​വ. പി.​സി. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​മോ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി ജേ​ക്ക​ബ് ജോ​സ​ഫ്, റ​വ. ജോ​യി​സ് ജോ​ണ്‍, ഫാ. ​ഷി​ജു മാ​തു, പാ​സ്റ്റ​ര്‍ സാ​ക് ജോ​ണ്‍, ഡേ​വി​ഡ് പി. ​പാ​യി​പ്പാ​ട്, അ​ച്ചാ​മ്മ പൗ​ലോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.