എ​സ്എ​ഫ്ഐ ഗു​ണ്ടാ​യി​സം അ​വ​സാ​നി​പ്പി​ക്ക​ണം: പ​ച്ച​യി​ല്‍ സ​ന്ദീ​പ്
Sunday, July 7, 2024 3:52 AM IST
പ​ത്ത​നം​തി​ട്ട: ശ്രീ​നാ​രാ​യ​ണ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ എ​സ്എ​ഫ്ഐ ന​ട​ത്തു​ന്ന ഗു​ണ്ടാ​യി​സം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് എ​സ്എ​ന്‍​ഡി​പി യോ​ഗം യൂ​ത്ത്മൂ​വ്മെ​ന്‍റ് കേ​ന്ദ്ര സ​മി​തി പ്ര​സി​ഡ​ന്‍റ് പ​ച്ച​യി​ല്‍ സ​ന്ദീ​പ്.

ശ്രീ​നാ​രാ​യ​ണ കോ​ളേ​ജു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്രി​ന്‍​സി​പ്പ​ല്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള അ​ധ്യാ​പ​ക​രേ​യും വി​ദ്യാ​ര്‍​ഥി​ക​ളെ​യും തു​ട​ര്‍​ച്ച​യാ​യി ആ​ക്ര​മി​ക്കു​ക​യും ആ​രാ​ജ​ക​ത്വം സൃ​ഷ്ടി​ക്കു​വാ​നും ശ്ര​മി​ക്കു​ന്ന​തി​നു​പി​ന്നി​ല്‍ ഗൂ​ഢ​ല​ക്ഷ്യ​മു​ണ്ട്.

എ​സ്എ​ഫ്ഐ​യെ തി​രു​ത്തേ​ണ്ട ഡി​വൈ​എ​ഫ്ഐ​യും സി​പി​എ​മ്മും മു​ഖ്യ​മ​ന്ത്രി​യും ആ​ക്ര​മ​ണ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന അ​പ​ക്വ​മാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് സ​ന്ദീ​പ് കു​റ്റ​പ്പെ​ടു​ത്തി.

ഇ​ത്ത​രം നി​ല​പാ​ടു​ക​ള്‍ ആ​വ​ര്‍​ത്തി​ക്കാ​നാ​ണ് ശ്ര​മ​മെ​ങ്കി​ല്‍ ശ്രീ​നാ​രാ​യ​ണ സ​മൂ​ഹ​ത്തി​ന്‍റെ യു​വ​ശ​ക്തി ഇ​തി​നെ ശ​ക്തി​യു​ക്തം നേ​രി​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.