രാ​ഷ്‌​ട്രനി​ർ​മാ​ണ​ത്തി​ൽ ക്രൈ​സ്ത​വ പ​ങ്കാ​ളി​ത്തം വി​സ്മ​രി​ക്കാ​നാ​കി​ല്ല: മാ​ർ ക്ലീ​മി​സ്
Friday, July 5, 2024 3:53 AM IST
പ​ത്ത​നം​തി​ട്ട: രാ​ജ്യ​ത്തി​ന്‍റെ സാ​മൂ​ഹി​ക പു​രോ​ഗ​തി​യി​ലും രാ​ഷ്‌​ട്ര നി​ർ​മാ​ണ​ത്തി​ലും ക്രൈ​സ്ത​വ​ർ ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ വി​സ്മ​രി​ക്കാ​നാ​കി​ല്ലെ​ന്ന് കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത.

സെ​ന്‍റ് തോ​മ​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നാ​ഷ​ണ​ൽ ക്രി​സ്ത്യ​ൻ മൂ​വ്‌​മെ​ന്‍റ് ഫോ​ർ ജ​സ്റ്റീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ന്നി ഊ​ട്ടു​പാ​റ സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ന​ട​ന്ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നാ​ഷ​ണ​ൽ ക്രി​സ്ത്യ​ൻ മൂ​വ്‌​മെ​ന്‍റ് ഫോ​ർ ജ​സ്റ്റീ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​സ്റ്റ​ർ രാ​ജു ആ​നി​ക്കാ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പാ​സ്റ്റ​ർ ജെ​യ്സ് പാ​ണ്ട​നാ​ട്, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​നീ​ഷ് തോ​മ​സ്, ഫാ. ​ബെ​ന്യാ​മി​ൻ ശ​ങ്ക​ര​ത്തി​ൽ, ഫാ. ​ജോ​ൺ​കു​ട്ടി,

ഫാ. ​രാ​ജു ഡാ​നി​യേ​ൽ, റ​വ. സ​ജു തോ​മ​സ്, ഫാ. ​ഷാ​ജി പി. ​ജോ​ർ​ജ്, റ​വ. ജെ. ​ജോ​മോ​ൻ, റ​വ. അ​ജു പി. ​ജോ​ൺ, റ​വ. ജോ​ണി അ​ൻ​ഡ്രൂ​സ്, എ​ൽ​വി​ൻ ചെ​റി​യാ​ൻ ഏ​ബ്ര​ഹാം പ​സ്റ്റ​ർ ഏ​ബ്ര​ഹാം വ​ർ​ഗീ​സ്, പാ​സ്റ്റ​ർ തോ​മ​സ് എം. ​പു​ളി​വേ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.