തി​രു​വ​ല്ല ല​യ​ൺ​സ് ക്ല​ബ് ജൂ​ബി​ലി​യും ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും
Friday, July 5, 2024 3:53 AM IST
തി​രു​വ​ല്ല: തി​രു​വ​ല്ല ല​യ​ൺ​സ് ക്ല​ബ് വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​വും പു​തു​താ​യി തെ​രെ​ഞ്ഞെ​ടു​ത്ത ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും ന​ട​ന്നു. ജി​ല്ലാ ക​ള​ക്ട​ർ എ​സ്. പ്രേം​കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

മു​ൻ പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ൻ പോ​ള​ച്ചി​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മാ​യ അ​നി​ൽ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​രു​ണ്യ സേ​വ​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും സ്ത്രീ ​ശ​ക്തീ​ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ​നി​ത​ക​ൾ​ക്കു​ള്ള ഇ​ല​ക‌​ട്രി​ക് ഓ​ട്ടോ​യു​ടെ വി​ത​ര​ണ​വും ക​ള​ക്ട​ർ നി​ർ​വ​ഹി​ച്ചു.പു​തി​യ മെം​ബേ​ഴ്സി​ന്‍റെ എ​ൻ​റോ​ൾ​മെ​ന്‍റ് ച​ട​ങ്ങ് എ.​വി. വാ​മ​ന​കു​മാ​ർ നി​ർ​വ​ഹി​ച്ചു.

തോ​മ​സ് ക​രി​ക്കി​നേ​ത്ത് - പ്ര​സി​ഡ​ന്‍റ്, ജോ​ണി ജോ​ർ​ജ് - സെ​ക്ര​ട്ട​റി, ഏ​ബ്ര​ഹാം ജോ​സ​ഫ് - ട്ര​ഷ​റാ​ർ, ഡോ. ​ക​പി​ൽ എ​സ്. കു​മാ​ർ - അ​ഡ്മി​നി​സ്ട്രേ​റ്റ​ർ, രാ​ജീ​വ് വ​ഞ്ചി​പ്പാ​ലം - മീ​ഡി​യ ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ് ചെ​യ​ർ​പേ​ഴ്സ​ൺ എ​ന്നി​വ​ർ ചു​മ​ത​ല​യേ​റ്റു. വി​വി​ധ സാ​മൂ​ഹ്യ​ക്ഷേ​മ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും യോ​ഗ​ത്തി​ൽ ന​ട​ന്നു.