മി​ല്ലെ​റ്റ് ഉ​ത്പ​ന്ന​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി
Saturday, July 6, 2024 3:48 AM IST
പ​ത്ത​നം​തി​ട്ട: ചെ​റു സം​രം​ഭ​ക​ത്വ​ത്തി​ന് സാ​ധ്യ​ത​ക​ള്‍ ന​ല്‍​കു​ന്ന ഏ​ഴ് ഉ​ത്പ​ന്ന​ങ്ങ​ള്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം പു​റ​ത്തി​റ​ക്കി. മാ​ര്‍​ത്തോ​മ്മ​സ​ഭ തി​രു​വ​ന​ന്ത​പു​രം - കൊ​ല്ലം ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഡോ. ​ഐ​സ​ക് മാ​ർ പീ​ല​ക്‌​സി​നോ​സ് എ​പ്പി​സ്‌​കോ​പ്പ​യാ​ണ് ഉ​ത്പ​ന്ന​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി​യ​ത്.

ഐ​സി​എ​ആ​ര്‍ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം (കെ​വി​കെ) പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ലോ​ക ചെ​റു​ധാ​ന്യ വ​ര്‍​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് മി​ല്ലെ​റ്റു​ക​ളു​ടെ പ്ര​ചാ​ര​ത്തി​നും മൂ​ല്യ വ​ര്‍​ധ​ന​യ്ക്കു​മാ​യി പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍, ഡെ​മോ​ണ്‍​സ്‌​ട്രേ​ഷ​നു​ക​ള്‍, സം​രം​ഭ​ക​ത്വ വി​ക​സ​ന പ​രി​പാ​ടി​ക​ള്‍, സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍​ക്കാ​യി റെ​സി​പ്പി മ​ത്സ​ര​ങ്ങ​ള്‍, വി​വി​ധ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കു​ക​യു​ണ്ടാ​യി.

കെ​വി​കെ​യി​ല്‍നി​ന്നും പ​രി​ശീ​ല​ന സി​ദ്ധി​ച്ച അ​ര​ഡ​സ​നോ​ളം മി​ല്ല​റ്റ് അ​ധി​ഷ്ഠി​ത സം​രം​ഭ​ക​രു​ടേ​താ​യ ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ശാ​സ്ത്രീ​യ നി​ർ​മാ​ണ രീ​തി​ക​ളെക്കുറി​ച്ചു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍ തെ​ള്ളി​യൂ​രി​ലു​ള്ള കൃ​ഷി​വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ന ക​ന്ദ്രം മേ​ധാ​വി​യും സീ​നി​യ​ര്‍ സ​യ​ന്റി​സ്റ്റു​മാ​യ ഡോ. ​സി. പി .​റോ​ബ​ര്‍​ട്ട് അ​റി​യി​ച്ചു.