തിരുവല്ല: സംഭരിച്ച നെല്ലിന്റെ വില അടിയന്തരമായി കർഷകർക്ക് നൽകുക, കേന്ദ്രം വർധിപ്പിച്ച താങ്ങുവില കർഷകർക്ക് ലഭ്യമാക്കുക, നെല്ല് സംഭരണത്തിന്റെ ഹാൻഡിലിംഗ് ചെലവ് സർക്കാർ വഹിക്കുക , കർഷകർക്ക് ലഭിക്കുവാനുള്ള കുടിശിക അടിയന്തരമായി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ തിരുവല്ല ആഡിഒ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ധർണ ഉദ്ഘാടനം ചെയ്തു. കർഷകോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് കോവൂർ അധ്യക്ഷത വഹിച്ചു. ജോസഫ് എം.പുതുശേരി എക്സ് എംഎൽഎ, ഡിസിസി ജനറൽ സെക്രട്ടറിമാരായ സതീഷ് ചാത്തങ്കരി , ജേക്കബ് പി.ചെറിയാൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഈപ്പൻ കുര്യൻ, കർഷക കോൺഗ്രസ് നേതാക്കളായ സണ്ണി തോമസ്, കെ.എൻ. രാജൻ, സജു മാത്യു,
കോൺഗ്രസ് നേതാക്കളായ രാജേഷ് ചാത്തങ്കരി , ആർ.ജയകുമാർ, ബഞ്ചമിൻ തോമസ്, ബെന്നി തിട്ടയിൽ, ക്രിസ്റ്റഫർ ഫിലിപ്പ്, കെ.രാഘവൻ, തോമസ് പി.വർഗീസ്, ബിനു വി. ഈപ്പൻ, ബാലകൃഷ്ണൻ, കുര്യൻ കൂത്തപ്പള്ളി, പോൾ തോമസ്, ജിജോ ചെറിയാൻ, വിശാഖ് വെൺപാല അഭിലാഷ് വെട്ടിക്കാടൻ, രാജൻ തോമസ് ,വി. ഗോപാലൻ, സോണി കളരിക്കൽ , ബോസ് പാട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.