സം​സ്ഥാ​ന ക​ർ​മ്മ​ശ്രേ​ഷ്ഠ പു​ര​സ്കാ​രം ജു​നൈ​ദ് കൈ​പ്പാ​ണി ഏ​റ്റു​വാ​ങ്ങി
Monday, October 28, 2024 1:04 AM IST
ക​ൽ​പ്പ​റ്റ: പ്ര​മു​ഖ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും സി​നി​മാ​താ​ര​വു​മാ​യി​രു​ന്ന ഉ​ഴ​വൂ​ർ വി​ജ​യ​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ഉ​ഴ​വൂ​ർ സ്മാ​ര​ക സ​മി​തി ഏ​ർ​പ്പെ​ടു​ത്തി​യ സം​സ്ഥാ​ന​ത്തെ മി​ക​ച്ച പൊ​തു​പ്ര​വ​ർ​ത്ത​ക​നു​ള്ള ഉ​ഴ​വൂ​ർ വി​ജ​യ​ൻ സ്മാ​ര​ക ക​ർ​മ്മ​ശ്രേ​ഷ്ഠ പു​ര​സ്കാ​രം വ​യ​നാ​ട് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി ഏ​റ്റു​വാ​ങ്ങി.

ക​ണ്ണൂ​ർ ക​ള​ക്ട​റേ​റ്റ് സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡോ.​വി. ശി​വ​ദാ​സ​ൻ എം​പി പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. 25,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ശി​ല്പ​വും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു പു​ര​സ്കാ​രം. ജു​നൈ​ദ് കൈ​പ്പാ​ണി​യു​ടെ മി​ക​വാ​ർ​ന്ന ജീ​വ​കാ​രു​ണ്യ ക​ർ​മ​ങ്ങ​ളും വ്യ​ത്യ​സ്ത​മാ​യ വി​ക​സ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മാ​തൃ​കാ പൊ​തു​പ്ര​വ​ർ​ത്ത​ന ശൈ​ലി​യും ത​ദ്ദേ​ശ​സ്ഥാ​പ​ന ജ​ന​പ്ര​തി​നി​ധി​യെ​ന്ന നി​ല​യി​ലു​ള്ള ക്രി​യാ​ത്മ​ക ഇ​ട​പെ​ട​ലു​ക​ളും പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് അ​വാ​ർ​ഡ്ദാ​ന ച​ട​ങ്ങ് വി​ല​യി​രു​ത്തി. അ​വാ​ർ​ഡ് നി​ർ​ണ​യ സ​മി​തി ചെ​യ​ർ​മാ​ൻ ബി. ​റ​ഫീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ദീ​പ​ൻ തൈ​ക്ക​ണ്ടി, വ​ർ​ഗീ​സ് ക​ള​ത്തി​ൽ, ജി. ​പ്ര​കാ​ശ​ൻ, ബി.​എ​സ്. നി​ള, കെ. ​സു​നി​ൽ കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.