യു​ഡി​എ​ഫ് മ​ഹി​ളാ പ്ര​വ​ർ​ത്ത​ക സം​ഗ​മം ന​ട​ത്തി
Wednesday, October 30, 2024 7:36 AM IST
ക​ൽ​പ്പ​റ്റ: ഇ​ട​തു ഗ​വ​ണ്‍​മെ​ന്‍റി​നെ​തി​രേ രൂ​ക്ഷ​മാ​യ പ്ര​തി​ക​ര​ണം ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ണ്ടാ​കു​മെ​ന്ന് ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ പ​റ​ഞ്ഞു.

വ​യ​നാ​ടി​ന്‍റെ കാ​ർ​ഷി​ക പ്ര​ശ്ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഒ​രു പ്ര​ശ്ന​ങ്ങ​ൾ​ക്കും ന​ട​പ​ടി എ​ടു​ക്കാ​തി​രി​ക്കു​ക​യും 7000 കോ​ടി വ​യ​നാ​ട് പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച് ജ​ല​രേ​ഖ ആ​ക്കാ​ൻ നേ​തൃ​ത്വം കൊ​ടു​ക്കു​ക​യും വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ത​ക​ർ​ക്കാ​ൻ നേ​തൃ​ത്വം കൊ​ടു​ക്കു​ക​യും ചെ​യ്ത സ​ർ​ക്കാ​രാ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ.

വ​യ​നാ​ട്ടു​കാ​രു​ടെ ജീ​വ​ൽ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ കെ​ൽ​പ്പു​ള്ള ഒ​രു ധീ​ര വ​നി​ത​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം ആ​വേ​ശ​ത്തോ​ടു​കൂ​ടി​യാ​ണ് സ്ത്രീ​ക​ളും പൊ​തു​സ​മൂ​ഹം നോ​ക്കി കാ​ണു​ന്ന​ത്.
ഹ​ദ്രാ​സ്, ഉ​ന്നാ​വ്, ഖ​ത്തു​വാ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും എ​വി​ടെ​യെ​ല്ലാം അ​ക്ര​മി​ക്ക​പ്പെ​ട്ടോ അ​വി​ടെ മു​ഴു​വ​ൻ ആ​ശ്വാ​സ​ത്തി​ന്‍റെ​യും പ്ര​തി​രോ​ധ​ത്തി​ന്‍റെ​യും ജ​നാ​ധി​പ​ത്യ മു​ഖ​മാ​യി ജ്വ​ലി​ച്ചി​രു​ന്ന നേ​തൃ​ത്വ​മാ​ണ് പ്രി​യ​ങ്ക ഗാ​ന്ധി.

ബി​ജെ​പി എം​പി ബ്രി​ജ് ഭൂ​ഷ​ണ്‍ സിം​ഗ് ഗു​സ്തി വ​നി​താ താ​ര​ങ്ങ​ളെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തി​നെ​തി​രേ താ​ര​ങ്ങ​ൾ ന​ട​ത്തി​യ സ​മ​ര​ത്തി​ന് സാ​ന്നി​ധ്യം കൊ​ണ്ടും ഇ​ട​പെ​ട​ൽ കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ വ്യ​ക്തി​യാ​ണ് പ്രി​യ​ങ്ക ഗാ​ന്ധി. മു​ണ്ട​ക്കൈ​യി​ലും ചൂ​ര​ൽ​മ​ല​യി​ലും ഉ​രു​ൾ​പൊ​ട്ടി ഏ​റ്റ​വും ക​ഠി​ന സ​മ​യ​ത്ത് ചേ​ർ​ത്ത് നി​ർ​ത്ത​ലി​ന്‍റെ​യും സാ​ന്ത്വ​ന രാ​ഷ്ട്രീ​യം വ​യ​നാ​ടി​നു പ​ക​ർ​ന്നു​ത​ന്ന വ്യ​ക്തി​ത്വ​മാ​ണ് പ്രി​യ​ങ്ക ഗാ​ന്ധി.

അ​വ​ർ അ​ഞ്ച് ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ടി​ന്‍റെ മ​ഹാ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്നും അ​ഞ്ചു​വ​ർ​ഷം ക​ഴി​യു​ന്പോ​ൾ തു​ട​ർ​ത്തെ​ര​ഞ്ഞെ​ടു​പ്പി​ലും വ​യ​നാ​ട​ൻ ജ​ന​ത അ​വ​ർ ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി ന​ട​പ്പാ​ക്കി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും പ​ദ്ധ​തി​ക​ളു​ടെ​യും അ​ക​ന്പ​ടി​യി​ൽ ഭൂ​രി​പ​ക്ഷം വ​ർ​ധി​പ്പി​ച്ചു പി​ന്നെ​യും ഹൃ​ദ​യ​ത്തി​ലേ​റ്റു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ യു​ഡി​എ​ഫ് മ​ഹി​ളാ പ്ര​വ​ർ​ത്ത​ക സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം മ​ഹി​ള ചെ​യ​ർ​മാ​ൻ റൈ​ഹാ​ന​ത്ത് ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ടി. ​ഹം​സ, ക​ണ്‍​വീ​ന​ർ പി.​പി. ആ​ലി, സ​ലിം മേ​മ​ന, പോ​ൾ​സ​ണ്‍ കൂ​വ​ക്ക​ൽ, സി​ൽ​വി തോ​മ​സ്, കെ.​ബി. ന​സീ​മ, ജി​നി തോ​മ​സ്, കെ. ​അ​സ്മ, ഷ​ഹ​ർ ബാ​നു, ഉ​ഷ ത​ന്പി, ജെ​സി ലെ​സ്ലി, നി​ത്യ ബി​ജു​കു​മാ​ർ, ആ​യി​ഷ പ​ള്ളി​യാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.