ജി​ല്ലാ സ്കൂ​ൾ ശാ​സ്ത്ര​മേ​ള: സ്കൂ​ൾ​ത​ല​ത്തി​ൽ ദ്വാ​ര​ക സേ​ക്ര​ഡ് ഹാ​ർ​ട്ടും ഉ​പ​ജി​ല്ലാ​ത​ല​ത്തി​ൽ സു​ൽ​ത്താ​ൻ ബ​ത്തേ​രി​യും ചാ​ന്പ്യ​ൻ​മാ​ർ
Wednesday, October 30, 2024 7:36 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ട് റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ ഓ​വ​റോ​ൾ കി​രീ​ടം സു​ത്താ​ൻ ബ​ത്തേ​രി ഉ​പ​ജി​ല്ല ക​ര​സ്ഥ​മാ​ക്കി. 1596 പോ​യി​ന്‍റ് നേ​ടി​യാ​ണ് ഉ​പ​ജി​ല്ലാ ചാ​ന്പ്യ​ൻ​ഷി​പ്പ് ബ​ത്തേ​രി നി​ല​നി​ർ​ത്തി​യ​ത്.

1565 പോ​യി​ന്‍റ് നേ​ടി​യ മാ​ന​ന്ത​വാ​ടി ഉ​പ​ജി​ല്ല​യാ​ണ് റ​ണ്ണ​ർ അ​പ്പ്. മി​ക​ച്ച വി​ദ്യാ​ല​യ​മാ​യി 389 പോ​യി​ന്‍റ് ക​ര​സ്ഥ​മാ​ക്കി​യ ദ്വാ​ര​ക സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്കൂ​ൾ, സ്കൂ​ൾ​ത​ല​ത്തി​ൽ ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് നേ​ടി​യ​പ്പോ​ൾ 299 പോ​യി​ന്‍റ് നേ​ടി​യ ന​ട​വ​യ​ൽ സെ​ന്‍റ് തോ​മ​സ് സ്കൂ​ളാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്.

ശാ​സ്ത്ര​മേ​ള ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 31 പോ​യി​ന്‍റ് നേ​ടി​യ ദ്വാ​ര​ക സേ​ക്ര​ട്ട് ഹാ​ർ​ട്ട് സ്കൂ​ൾ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ൾ 21 പോ​യി​ന്‍റ് നേ​ടി​യ ബീ​നാ​ച്ചി ഹൈ​സ്കൂ​ളാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ എം​ജി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മാ​ന​ന്ത​വാ​ടി 39 പോ​യി​ന്‍റ് നേ​ടി ഒ​ന്നാം സ്ഥാ​നം ക​ര​സ​ഥ​മാ​ക്കി​യ​പ്പോ​ൾ 35 പോ​യി​ന്‍റു​മാ​യി സേ​ക്ര​ഡ് ഹാ​ർ​ട്ട് ദ്വാ​ര​ക ര​ണ്ടാം സ്ഥാ​നം നേ​ടി. ഗ​ണി​ത മേ​ള​യി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ബ​ത്തേ​രി അ​സം​പ്ഷ​ൻ 74 പോ​യി​ന്‍റ് നേ​ടി ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. 64 പോ​യി​ന്‍റു​ള്ള ജി​വി​എ​ച്ച്എ​സ് മാ​ന​ന്ത​വാ​ടി​ക്കാ​ണ് ര​ണ്ടാം സ്ഥാ​നം.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ പി​ണ​ങ്ങോ​ട് ഡ​ബ്ല്യു​ഒ​എ​ച്ച്എ​സ്എ​സ് 78 പോ​യി​ന്‍റ് നേ​ടി​യ​പ്പോ​ൾ 58 പോ​യി​ന്‍റു​മാ​യി ദ്വാ​ര​ക സേ​ക്ര​ഡ് ഹാ​ർ​ട്ട് ര​ണ്ടാം സ്ഥാ​നം നേ​ടി. സാ​മൂ​ഹ്യ ശാ​സ്ത്ര മേ​ള​യി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 21 പോ​യി​ന്‍റു​മാ​യി എം​ജി​എം മാ​ന​ന്ത​വാ​ടി ഒ​ന്നാം സ്ഥാ​നം നേ​ടി. 16 പോ​യി​ന്‍റ് നേ​ടി​യ ജി​വി​എ​ച്ച്എ​സ് മാ​ന​ന്ത​വാ​ടി ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 31 പോ​യി​ന്‍റ് നേ​ടി​യ ദ്വാ​ര​ക സേ​ക്ര​ഡ് ഹാ​ർ​ട്ട് ഒ​ന്നാ​മ​തെ​ത്തി​യ​പ്പോ​ൾ 28 പോ​യി​ന്‍റു​മാ​യി മാ​ന​ന്ത​വാ​ടി ജി​വി​എ​ച്ച്എ​സ് ര​ണ്ടാം സ്ഥാ​നം നേ​ടി. പ്ര​വൃ​ത്തി പ​രി​ച​യം ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ത​രി​യോ​ട് നി​ർ​മ​ല എ​ച്ച്എ​സ് 136 പോ​യി​ന്‍റ് നേ​ടി ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. 67 പോ​യി​ന്‍റു​ള്ള ന​ട​വ​യ​ൽ സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സി​നാ​ണ് ര​ണ്ടാം സ്ഥാ​നം. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ദ്വാ​ര​ക സേ​ക്ര​ഡ് ഹാ​ർ​ട്ട് 117 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​നം നേ​ടി. 94 പോ​യി​ന്‍റു​ള്ള പൂ​താ​ടി ശ്രീ​നാ​രാ​യ​ണ​യ്ക്കാ​ണ് ര​ണ്ടാം സ്ഥാ​നം.

ഐ​ടി വി​ഭാ​ഗം ഹൈ​സ്കൂ​ൾ ത​ല​ത്തി​ൽ ന​ട​വ​യ​ൽ സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ് 41 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​നം നേ​ടി. 16 പോ​യി​ന്‍റു​ള്ള മാ​ന​ന്ത​വാ​ടി എം​ജി​എം സ്കൂ​ളി​നാ​ണ് ര​ണ്ടാം സ്ഥാ​നം.
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ദ്വാ​ര​ക സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്കൂ​ൾ 58 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​നം നേ​ടി​യ​പ്പോ​ൾ 23 പോ​യി​ന്‍റു​ള്ള ക​ൽ​പ്പ​റ്റ എ​സ്ക​ഐം​ജെ​ക്കാ​ണ് ര​ണ്ടാം സ്ഥാ​നം.വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ എ​സ്. ഗൗ​തം രാ​ജ് വി​ത​ര​ണം ചെ​യ്തു. സ​മാ​പ​ന സ​മ്മേ​ള​ന​വും ഇ​ദ്ദേ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​ഡി​ഇ വി.​എ. ശ​ശീ​ന്ദ്ര​വ്യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ശാ​സ്ത്ര​മേ​ള​യി​ൽ സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്രം

സു​ൽ​ത്താ​ൻ ബ​ത്തേ​രി: റ​വ​ന്യു ജി​ല്ല ശാ​സ്ത്രോ​ത്സ​വ സാ​മൂ​ഹ്യ​ശാ​സ്ത്ര സ്റ്റി​ൽ മോ​ഡ​ൽ മ​ത്സ​ര​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യ സ​മ​ര​ച​രി​ത്ര വീ​ര്യ​വും. വ​ടു​വ​ൻ​ചാ​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സൂ​ര്യ​ദേ​വും കി​ഷ​നു​മാ​ണ് രാ​ജ്യ​സ്നേ​ഹം വി​ളി​ച്ചോ​തു​ന്ന സ്റ്റി​ൽ മോ​ഡ​ൽ ക​ളി​മ​ണ്ണി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.

1957ലെ ​പ്ലാ​സി യു​ദ്ധം മു​ത​ൽ 1947ലെ ​സ്വാ​ത​ന്ത്ര്യ പ്ര​ഖ്യാ​പ​നം വ​രെ​യാ​ണ് ഇ​രു​വ​രും ക​ളി​മ​ണ്ണി​ൽ തീ​ർ​ത്ത് വേ​റി​ട്ട കാ​ഴ്ച ഒ​രു​ക്കി​യ​ത്. 1812 കു​റി​ച്യ ക​ലാ​പം, 1857ലെ ​ഒ​ന്നാം സ്വാ​ത​ന്ത്ര്യ സ​മ​രം, 1919 ലെ ​ജാ​ലി​യ​ൻ​വാ​ലാ​ബാ​ഗ് കൂ​ട്ട​ക്കൊ​ല, 1922ലെ ​നി​സ്‌​സ​ഹ​ക​ര​ണ സ​മ​രം, 1930 ലെ ​ഉ​പ്പ് സ​ത്യാ​ഗ്ര​ഹം, 1931 ലെ ​ഭ​ഗ​ത് സിം​ഗ് ര​ക്ത​സാ​ക്ഷി​ത്വം, 1942ലെ ​ക്വി​റ്റ് ഇ​ന്ത്യ​സ​മ​രം, 1947 സ്വാ​ത​ന്ത്ര്യ പ്ര​ഖ്യാ​പ​നം എ​ന്നി​വ​യാ​ണ് കി​ഷ​നും സൂ​ര്യ​ദേ​വും ഒ​രു​ക്കി​യ​ത്.

പ്ര​കൃ​തി​യു​ടെ​യും മ​നു​ഷ്യ​ന്‍റെ​യും ക​ഥ പ​റ​ഞ്ഞ് ശാ​സ്ത്ര നാ​ട​കം

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഈ​ഡി​പ്പ​സ് രാ​ജാ​വി​ന്‍റെ ക​ഥ​യു​ടെ രൂ​പ​ത്തി​ൽ പ്ര​കൃ​തി​യു​ടെ​യും മ​നു​ഷ്യ​ന്‍റെ​യും ക​ഥ പ​റ​ഞ്ഞു​ള്ള ശാ​സ്ത്ര​നാ​ട​കം ജ​ന​ശ്ര​ദ്ധ നേ​ടി. മാ​ന​ന്ത​വാ​ടി ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ജ​ല​ഭൂ​മി​ക എ​ന്ന നാ​ട​കം അ​വ​ത​രി​പ്പി​ച്ച് സ​ദ​സി​നെ ക​യ്യി​ലെ​ടു​ത്ത​ത്.

ജ​ല​ത്തി​ന്‍റെ​യും ഭൂ​മി​യു​ടെ​യും ദു​രു​പ​യോ​ഗം കാ​ര​ണം മ​നു​ഷ്യ​കു​ല​ത്തി​ന് സം​ഭ​വി​ക്കു​ന്ന ദു​ര​ന്ത​മാ​ണ് നാ​ട​ക​ത്തി​ന്‍റെ ക​ഥാ​ത​ന്തു. ഭൂ​മി കാ​ക്കു​ന്ന മ​നു​ഷ്യ​രും പി​ന്നീ​ട് വി​ക​സ​നം എ​ന്ന പേ​രി​ൽ പ്ര​കൃ​തി​യാ​കു​ന്ന മാ​താ​വി​നെ ഇ​ല്ലാ​താ​ക്കു​ന്ന​തും പ്ര​കൃ​തി തി​രി​ച്ച​ടി​ക്കു​ന്ന​തും ആ​ക​ർ​ഷ​ണീ​യ​മാ​യും കാ​ഴ്ച​ക്കാ​രു​ടെ ഉ​ള്ളു​ല​യ്ക്കു​ന്ന ത​ര​ത്തി​ലു​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്. അ​മ്മ​യെ പ​രി​ണ​യി​ച്ച ഈ​ഡി​പ്പ​സ് രാ​ജാ​വി​ന്‍റെ ക​ഥാ​രൂ​പ​ത്തി​ലാ​ണ് ജ​ല​ഭൂ​മി​ക നാ​ട​കം അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട​ത്.

പ്ര​കാ​ശ​ൻ ക​രി​വെ​ള്ളൂ​ർ ര​ച​ന നി​ർ​വ​ഹി​ച്ച ഈ ​നാ​ട​കം രാ​ജേ​ഷ് കീ​ഴ​ത്തൂ​രാ​ണ് സം​വി​ധാ​നം ചെ​യ്ത​ത്. ജി​ല്ലാ​ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ നാ​ട​കം സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി. ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​മാ​യി മാ​ന​ന്ത​വാ​ടി ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളാ​ണ് ശാ​സ്ത്ര​നാ​ട​ക​ത്തി​ൽ ജി​ല്ല​യെ സം​സ്ഥാ​ന​ത​ല​ത്തി​ൽ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്.

സാ​മൂ​ഹ്യ​ശാ​സ്ത്ര സ്റ്റി​ൽ മോ​ഡ​ൽ: ബെ​യ്‌​ലി പാ​ലം പു​ന​ര​വ​തരി​പ്പി​ച്ച് വെ​ള്ള​മു​ണ്ട സ്കൂ​ൾ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മു​ണ്ട​ക്കൈ ചൂ​ര​ൽ​മ​ല ദു​ര​ന്ത​ഭൂ​മി​യും വെ​ള്ളാ​ർ​മ​ല സ്കൂ​ളും ബെ​യ്‌​ലി പാ​ല​വും തീ​ർ​ത്ത് സം​സ്ഥാ​ന​ത​ല​ത്തി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി വെ​ള്ള​മു​ണ്ട ഗ​വ. മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ സാ​മൂ​ഹ്യ​ശാ​സ്ത്ര സ്റ്റി​ൽ മോ​ഡ​ലി​ലാ​ണ് സ്കൂ​ളി​ലെ ശി​വ​ഹ​രി​യും ബ്ര​ഹ്മ​കൃ​ഷ്ണ​യും ദു​ര​ന്ത​ത്തെ ആ​സ്പ​ദ​മാ​ക്കി മോ​ഡ​ൽ തീ​ർ​ത്ത​ത്.

സു​ന്ദ​ര​മാ​യ മ​ല​നി​ര​ക​ളും താ​ഴ്വ​ര​ക​ളും ഒ​പ്പം ചൂ​ര​ൽ​മ​ല, മു​ണ്ട​ക്കൈ ദു​ര​ന്ത​വും ത​ക​ർ​ന്ന വെ​ള്ളാ​ർ​മ​ല സ്കൂ​ളും വീ​ടു​ക​ളും കെ​ട്ടി​ട​ങ്ങ​ളും പു​ന്ന​പ്പു​ഴ​യ്ക്ക് കു​റു​കേ സൈ​ന്യം തീ​ർ​ത്ത ബെ​യ്‌​ലി പാ​ല​വും തീ​ർ​ത്താ​ണ് വെ​ള്ള​മു​ണ്ട ഗ​വ.​മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ശി​വ​ഹ​രി​യും ബ്ര​ഹ്മ​കൃ​ഷ്ണ​യും സ്റ്റി​ൽ മോ​ഡ​ലി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്.ഇ​തി​ന് പു​റ​മേ ദേ​ശീ​യ​പാ​ത, നി​ർ​ദ്ദി​ഷ്ട വ​യ​നാ​ട് തു​ര​ങ്ക​പാ​ത, വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ, വെ​ള്ള​ച്ചാ​ട്ടം, മ​ല​യോ​ര​മേ​ഖ​ല​ക​ൾ, കാ​ർ​ഷി​ക മേ​ഖ​ല​ക​ൾ, വ​ന​മേ​ഖ​ല​ക​ൾ, ടൗ​ണ്‍​ഷി​പ്പു​ക​ൾ എ​ന്നി​വ​യും ഇ​വ​ർ സ്റ്റി​ൽ മോ​ഡ​ലി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു.

ഉ​രു​ൾ​പൊ​ട്ട​ൽ മു​ൻ​കൂ​ട്ടി അ​റി​യാ​നു​ള്ള സെ​ൻ​സ​ർ പ്ര​ദ​ർ​ശി​പ്പി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ജി​ല്ലാ സ്കൂ​ൾ ശാ​സ്ത്ര​മേ​ള​യി​ൽ സ​യ​ൻ​സ് വ​ർ​ക്കിം​ഗ് മോ​ഡ​ൽ മ​ത്സ​ര​ത്തി​ലാ​ണ് പു​ൽ​പ്പ​ള്ളി വി​ജ​യ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഉ​രു​ൾ​പൊ​ട്ട​ൽ മു​ൻ​കൂ​ട്ടി അ​റി​യാ​നു​ള്ള ക​ണ്ടെ​ത്ത​ൽ അ​വ​ത​രി​പ്പി​ച്ച​ത്. പു​ൽ​പ്പ​ള്ളി വി​ജ​യ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ഭി​രാ​മും നോ​യ​ലു​മാ​ണ് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്തം മു​ൻ​കൂ​ട്ടി അ​റി​യാ​നു​ള്ള സം​വി​ധാ​നം ശാ​സ്ത്ര​മേ​ള​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.

മ​ല​മു​ക​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന റെ​യി​ൻ സെ​ൻ​സ​ർ, സോ​യി​ൽ മോ​യി​സ്റ്റ​ർ സെ​ൻ​സ​ർ, ഹ്യു​മി​ഡി​റ്റി സെ​ൻ​സ​ർ, വൈ​ബ്രേ​ഷ​ൻ സെ​ൻ​സ​ർ എ​ന്നി​വ ഉ​രു​ൾ​പൊ​ട്ടാ​ൻ സാ​ധ്യ​ത​യു​ള്ള മ​ല​മു​ക​ളി​ൽ ഘ​ടി​പ്പി​ച്ചാ​ണ് ഈ ​സം​വി​ധാ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം. ഇ​ത് ഗ്ലോ​ബ് ആ​പ്പു​മാ​യി ബ​ന്ധി​പ്പി​ക്കു​ക​യും ജി​ല്ലാ ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് ഓ​ഫീ​സി​ൽ ഇ​രു​ന്ന് മു​ൻ​കൂ​ട്ടി ദു​ര​ന്തം അ​റി​യാ​നും സാ​ധി​ക്കും. മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല ഉ​രു​ൾ​പൊ​ട്ട​ലി​നെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ് വ​ർ​ക്കിം​ഗ് മോ​ഡ​ൽ ഇ​വ​ർ സ​ജ്ജീ​ക​രി​ച്ച​ത്. ഭൂ​രി​പ​ക്ഷ മ​ത്സ​രാ​ർ​ഥി​ക​ളും ഇ​ത്ത​ര​ത്തി​ൽ ദു​ര​ന്ത​ത്തെ അ​തി​ജീ​വി​ക്കാ​നു​ള്ള ക​ണ്ടു​പി​ടു​ത്ത​ങ്ങ​ളാ​യി​രു​ന്നു വ​ർ​ക്കിം​ഗ് മോ​ഡ​ലി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്.