എ​ഡി​എ​മ്മി​ന്‍റെ ആ​ത്മ​ഹ​ത്യ: ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ എം​പി
Saturday, October 26, 2024 1:22 AM IST
ക​ൽ​പ്പ​റ്റ: ക​ണ്ണൂ​ർ എ​ഡി​എം ന​വീ​ൻ ബാ​ബു ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ എം​പി.

യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പു​ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​ത്തി​നു​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​വീ​ൻ ബാ​ബു​വി​ന്‍റെ ആ​ത്മ​ഹ​ത്യ​യി​ൽ ആ​രോ​പ​ണ വി​ധേ​യ​യാ​യ ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ പോ​ലീ​സ് സം​ര​ക്ഷ​ണ​യി​ലാ​ണ് ക​ഴി​യു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ​യോ പി. ​ശ​ശി​യു​ടെ​യോ നി​ർ​ദേ​ശ​മി​ല്ലാ​തെ പോ​ലീ​സ് ദി​വ്യ​ക്ക് പ​രി​ര​ക്ഷ ന​ൽ​കി​ല്ല. എ​ഡി​എം വി​ഷ​യ​ത്തി​ൽ എ​ത്ര​യോ ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ണ് മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​ര​ണ​ത്തി​നു​പോ​ലും ത​യാ​റാ​യ​ത്. ന​വീ​ൻ ബാ​ബു​വും ദി​വ്യ​യും സി​പി​എം കു​ടും​ബാം​ഗ​ങ്ങ​ൾ ആ​യി​ട്ടും മു​ഖ്യ​മ​ന്ത്രി വി​വേ​ച​നം കാ​ട്ടു​ന്ന​താ​ണ് കാ​ണ്ട​ത്. ക​ണ്ണൂ​രി​ൽ താ​മ​സി​ക്കു​ന്ന ദി​വ്യ​യെ പി​ടി​കൂ​ട​ണ​മെ​ന്ന് പോ​ലീ​സ് വി​ചാ​രി​ച്ചി​രു​ന്നു​വെ​ങ്കി​ൽ​എ​പ്പോ​ഴേ സാ​ധി​ക്കു​മാ​യി​രു​ന്നു. പോ​ലീ​സ് കേ​സി​ൽ ന​വീ​ൻ ബാ​ബു​വി​ന്‍റെ കു​ടും​ബ​ത്തി​നു നീ​തി ല​ഭി​ക്കി​ല്ല.

ഒ​രു ന്യാ​യ​വു​മി​ല്ലാ​ത്ത ആ​ക്ഷേ​പം ഉ​ന്ന​യി​ച്ച ദി​വ്യ​യെ സം​ര​ക്ഷി​ക്കു​ന്ന​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സാ​ണ്. ചേ​ല​ക്ക​ര​യി​ൽ അ​ൻ​വ​റി​ന്‍റെ സ്ഥാ​നാ​ർ​ഥി​യെ പി​ൻ​വ​ലി​ക്ക​ണോ, വേ​ണ്ട​യോ എ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് അ​ദ്ദേ​ഹ​മാ​ണ്. ചേ​ല​ക്ക​ര​യി​ൽ യു​ഡി​എ​ഫ് മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.