മേപ്പാടി: പുഞ്ചിരിമട്ടം ദുരന്തബാധിർക്കായി മാനന്തവാടി രൂപത വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി മുഖേന നടപ്പാക്കുന്ന ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി 400 കുടുബങ്ങൾക്ക് കിറ്റ് നൽകി.
ലിറ്റിൽ വേ അസോസിയേഷന്റെ സാന്പത്തികസഹായത്തോടെയാണ് ബക്കറ്റ്, മഗ്, ടൂത്ത്ബ്രഷ്, ടൂത്ത് പേസ്റ്റ്, ബാത്ത് സോപ്പ്, വാഷിംഗ് സോപ്പ്, സാനിട്ടറി പാഡ്, അരി, പരിപ്പ്, പഞ്ചസാര, ഉപ്പ്, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗോതന്പുപൊടി, വെളിച്ചെണ്ണ, റെയിൻ കോട്ട് എന്നിവ അടങ്ങുന്ന കിറ്റ് വിതരണത്തിനു സജ്ജമാക്കിയത്. വിതരണോദ്ഘാടനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ പി.എ. ജോസ് അധ്യക്ഷത വഹിച്ചു. ടീം അംഗങ്ങളായ റോബിൻ ജോസഫ്, ദീപു ജോസഫ്, ചിഞ്ചു മരിയ, ജാൻസി ജിജോ, ആലിസ് സിസിൽ, ബിൻസി വർഗീസ്, ഷീന ആന്റണി, ജിനി ഷിനു എന്നിവർ നേതൃത്വം നൽകി.