പുൽപ്പള്ളി: സെന്റ് ജോർജ് സിംഹാസന കത്തീഡ്രലിൽ പരിശുദ്ധ പരുമല തിരുമേനിയുടെ 122-ാമത് ഓർമപ്പെരുന്നാളും സുവിശേഷ മഹായോഗവും തീർത്ഥയാത്രയും 31 മുതൽ നവംബർ മൂന്ന് വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളത്തിൽ പറഞ്ഞു.
31 ന് വൈകുന്നേരം 5.30ന് കൊടി ഉയർത്തൽ. തുടർന്ന് സന്ധ്യാപ്രാർഥന, ഗാനശുശ്രൂഷ, വചന ശുശ്രൂഷ. ഫാ. ജിജു വർഗീസ് തണ്ണിക്കോട്, നവംബർ ഒന്നിന് പ്രഭാത പ്രാർത്ഥന. വിശുദ്ധ മൂന്നിൻമേൽ കുർബാനയ്ക്ക് ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുട്ടി, ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, ഫാ. ബേസിൽ കരനിലത്ത്, വൈകുന്നേരം ആറിന് സന്ധ്യ പ്രാർഥന, ഗാനശുശ്രൂഷ, വചന ശുശ്രൂഷ, ആശീർവാദം, സ്നേഹവിരുന്ന്.
നവംബർ രണ്ടിന് രാവിലെ ഏഴിന് പ്രഭാത പ്രാർഥന, വിശുദ്ധ മൂന്നിൻമേൽ കുർബാനയ്ക്ക് ഫാ. പൗലോസ് കോർ എപ്പിസ്കോപ്പ നാരകത്ത്പുത്തൻപുരയിൽ, ഫാ. ബേബി ഏലിയാസ് കാരകുന്നേൽ, ഫാ. ജിബിൻ പുന്നശേരി. 9.30ന് മാതാപിതാക്കൻമാർക്ക് വേണ്ടിയുള്ള പ്രാർഥന, തൈലാഭിഷേക ശുശ്രൂഷ, വിശുദ്ധ കുർബാന, സ്നേഹവിരുന്ന്. വൈകുന്നേരം ആറിന് തുന്പമണ് ഭദ്രാസനാധിപൻ യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണം, സന്ധ്യ പ്രാർഥന, പ്രസംഗം, ആശീർവാദം, സ്നേഹവിരുന്ന്.
മൂന്നിന് രാവിലെ 7.30ന് പ്രഭാത പ്രാർഥന, തീർഥാടന കേന്ദ്രമായ ചീയന്പം ബസേലിയോസ് ദേവാലയത്തിൽ നിന്നും സുരഭിക്കവലയിൽ നിന്നും മാനിക്കാട് കുരിശുപള്ളിയിൽ നിന്നും വൈദികരുടെ നേതൃത്വത്തിൽ എത്തുന്ന തീർഥാടകർക്ക് ആനപ്പാറ കവലയിൽ സ്വീകരണം. വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന, പ്രസംഗം. സെമിത്തേരിയിലേക്ക് പ്രദക്ഷിണം, ആശീർവാദം, നേർച്ചഭക്ഷണം. കൊടിയിറക്കലോടെ തിരുനാൾ സമാപിക്കുമെന്ന് ഭാരവാഹികളായ ഫാ.പി.സി. പൗലോസ് പുത്തൻപുരയ്ക്കൽ, ഫാ. ഷിനോജ് കുര്യൻ പുന്നശേരിയിൽ, ബേബി കൈനിക്കുടി, റോയ് ഇല്ലിക്കൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.