ക​ടു​വ കൂ​ട്ട​ത്തെ പി​ടി​കൂ​ടാ​ൻ മൈ​സൂ​രു​വി​ൽ നി​ന്നു ഭീ​മ​ൻ കൂ​ട്
Monday, October 28, 2024 1:04 AM IST
ക​ൽ​പ്പ​റ്റ: ചു​ണ്ടേ​ൽ ആ​ന​പ്പാ​റ​യി​ൽ ഭീ​തി പ​ര​ത്തു​ന്ന ക​ടു​വ കൂ​ട്ട​ത്തെ പി​ടി​കൂ​ടാ​ൻ മൈ​സൂ​രു​വി​ൽ നി​ന്നു ഭീ​മ​ൻ കൂ​ട് എ​ത്തി​ച്ചു. ദി​വ​സ​ങ്ങ​ളോ​ള​മാ​യി ജ​ന​വാ​സ മേ​ഖ​ല​യി​ൽ തു​ട​രു​ന്ന നാ​ല് ക​ടു​വ​ക​ളെ​യും ഒ​രു​മി​ച്ച് പി​ടി​കൂ​ടു​ക​യാ​ണ് ല​ക്ഷ്യം.

വേ​ട്ട​യാ​ടി തു​ട​ങ്ങി​യ മൂ​ന്നു ക​ടു​വ കു​ഞ്ഞു​ങ്ങ​ളും ഒ​രു അ​മ്മ​ക്ക​ട​വ​യു​മാ​ണ് പ്ര​ദേ​ശ​ത്തു​ള്ള​ത്. വ​ലി​യ കൂ​ട് സ്ഥാ​പി​ച്ച് ക​ടു​വ കു​ടും​ബ​ത്തെ ഒ​ന്നാ​കെ പി​ടി​കൂ​ടു​ന്ന​തി​നു​ള്ള സാ​ഹ​സി​ക ദൗ​ത്യ​മാ​ണ് വ​നം വ​കു​പ്പ് ആ​രം​ഭി​ച്ച​ത്. ക​ടു​വ​ക്കു​ഞ്ഞു​ങ്ങ​ൾ നാ​ട്ടി​ൽ നി​ന്നു ത​ന്നെ വേ​ട്ട​യാ​ടാ​ൻ പ​ഠി​ക്കു​ന്ന​ത് വ​രും​കാ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കും. ഇ​ത് ത​ട​യു​ന്ന​തി​നാ​യാ​ണ് ക​ടു​വ​ക​ളെ ഒ​രു​മി​ച്ച് പി​ടി​കൂ​ടാ​ൻ ശ്ര​മം ന​ട​ത്തു​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തോ​ടെ​യാ​ണ് കൂ​ട് ആ​ന​പ്പാ​റ​യി​ൽ എ​ത്തി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ ആ​ന​പ്പാ​റ​യി​ലെ തേ​യി​ല തോ​ട്ട​ത്തി​ൽ കൂ​ട് സ്ഥാ​പി​ക്കും. വ​ലി​യ മു​റി​യു​ടെ വി​സ്താ​ര​ത്തി​ൽ പ്ര​ത്യേ​ക കൂ​ടൊ​രു​ക്കി ആ​ദ്യം അ​മ്മ​യെ​യും പി​ന്നാ​ലെ കു​ഞ്ഞു​ങ്ങ​ളെ​യും കൂ​ട്ടി​ലാ​ക്കു​ക​യാ​ണു ല​ക്ഷ്യം.

അ​മ്മ​ക്ക​ടു​വ കൂ​ട്ടി​ലാ​കു​ന്ന​തോ​ടെ അ​തി​നെ കൂ​ടി​ന്‍റെ ഒ​രു മൂ​ല​യി​ലേ​ക്ക് ഒ​തു​ക്കി ആ ​ഭാ​ഗം മാ​ത്രം അ​ഴി​ക്കു​ള്ളി​ലാ​ക്കും. അ​മ്മ​യെ​ത്തേ​ടി പി​ന്നാ​ലെ​യെ​ത്തു​ന്ന കു​ഞ്ഞു​ങ്ങ​ളും കൂ​ട്ടി​ൽ ക​യ​റു​ന്ന​തോ​ടെ പു​റ​ത്തെ വാ​തി​ൽ അ​ട​യു​ന്ന​വി​ധ​മാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ദൗ​ത്യം വി​ജ​യി​ച്ചാ​ൽ ഇ​ത്ര​യും ക​ടു​വ​ക​ളെ ഒ​രു​മി​ച്ചു കൂ​ട്ടി​ലെ​ത്തി​ക്കു​ന്ന​തു അ​ത്യ​പൂ​ർ​വ ന​ട​പ​ടി​യാ​കും. ക​ർ​ണാ​ട​ക​യി​ൽ മു​ൻ​പ് അ​മ്മ​ക്ക​ടു​വ​യെ​യും ര​ണ്ടു കു​ഞ്ഞു​ങ്ങ​ളെ​യും സ​മാ​ന രീ​തി​യി​ൽ കൂ​ടു​വ​ച്ചു പി​ടി​കൂ​ടി​യി​രു​ന്നു. അ​ന്ന് ഉ​പ​യോ​ഗി​ച്ച വ​ലി​യ കൂ​ടാ​ണ് മൈ​സൂ​രു​വി​ൽ നി​ന്നു കൊ​ണ്ടു​വ​ന്ന​ത്.

മേ​പ്പാ​ടി റേ​ഞ്ച് ഓ​ഫീ​സ​ർ ഹ​രി​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മൈ​സൂ​രു​വി​ൽ നി​ന്നു കൂ​ട് എ​ത്തി​ച്ച​ത്. ആ​ന​പ്പാ​റ​യി​ലെ തേ​യി​ല​ത്തോ​ട്ട​ത്തി​ൽ വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കാ​മ​റ​യി​ൽ തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ ക​ടു​വ​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​രു​ന്നു. ആ​ന​പ്പാ​റ​യി​ൽ വ​നം വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക ക്യാ​ന്പ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. തേ​യി​ല തോ​ട്ട​ത്തി​ൽ ക​ടു​വ​യെ നി​രീ​ക്ഷി​ക്കാ​നാ​യി ത​ത്സ​മ​യ കാ​മ​റ​യും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. കു​ഞ്ഞു​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളി​ൽ നി​ന്നു ഏ​താ​ണ്ട് ഒ​ന്ന​ര വ​യ​സ് പ്രാ​യ​മു​ണ്ടെ​ന്ന് വ​നം വ​കു​പ്പ് നി​ഗ​മ​ന​ത്തി​ൽ എ​ത്തി​യി​ട്ടു​ണ്ട്.

ഇ​ത് തി​രി​ച്ച​റി​ഞ്ഞാ​ണ് വ​നം വ​കു​പ്പ് പി​ടി​കൂ​ടാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. ഉ​ന്ന​ത വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ സ്ഥ​ല​ത്ത് ക്യാ​ന്പ് ചെ​യ്യു​ന്നു​ണ്ട്. പ്ര​ദേ​ശ​വാ​സി​ക​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം ശ​ക്ത​മാ​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്.

ക​ടു​വ​ക​ളെ പി​ടി​കൂ​ടാ​ൻ വ​നം വ​കു​പ്പ് അ​ഞ്ച് ദി​വ​സ​ത്തെ സാ​വ​കാ​ശ​മാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഇ​ത് നാ​ട്ടു​കാ​ർ സ​മ്മ​തി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​ഞ്ചു​ദി​വ​സ​ത്തി​ന​കം ക​ടു​വ​ക​ളെ പി​ടി​കൂ​ടി​യി​ല്ലെ​ങ്കി​ൽ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധം ഉ​ൾ​പ്പെ​ടെ​യു​ള്ള ശ​ക്ത​മാ​യ സ​മ​രം ന​ട​ത്താ​നാ​ണ് വ​നം വ​കു​പ്പി​ന്‍റെ നീ​ക്കം. ക​ടു​വ​ക​ൾ ഒ​ന്നാ​കെ കൂ​ട്ടി​ൽ അ​ക​പ്പെ​ട്ടാ​ൽ സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്ക് മാ​റ്റ​ലും വെ​ല്ലു​വി​ളി​യാ​കും. ക്രെ​യി​ൻ ഉ​ൾ​പ്പെ​ടെ സ്ഥ​ല​ത്ത് ക്ര​മീ​ക​രി​ക്കേ​ണ്ടി വ​രും. നാ​ലു ക​ടു​വ​ക​ളെ​യും ത​നി​ച്ച് മാ​റ്റേ​ണ്ടി വ​രു​ന്ന​ത് മു​ന്നി​ൽ​ക​ണ്ട് വേ​റെ​യും നാ​ല് കൂ​ടു​ക​ൾ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.