കൽപ്പറ്റ: വനിതാ സാഹിതി ജില്ലാ സമ്മേളനം കൽപ്പറ്റ എൻജിഒ യൂണിയൻ ഹാളിൽ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയംഗവും എഴുത്തുകാരിയുമായ അജിത്രി ഉദ്ഘാടനം ചെയ്തു.
സിന്ധു ചെന്ദലോട് അധ്യക്ഷത വഹിച്ചു. വനിതാ സാഹിതി ജില്ലാ സെക്രട്ടറി അജി ബഷീർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എസ്.വി. പ്രതിഭ വരവ് ചെലവ് കണക്കും ജില്ലാ കമ്മിറ്റിയംഗം ലിഷ അനുശോചന പ്രമേയവും അവതരിപ്പിച്ചു. വനിതാ സാഹിതി സംസ്ഥാന നിർവാഹക സമിതിയംഗം കെ. വിശാലാക്ഷി സംഘടനാരേഖ അവതരിപ്പിച്ചു. പരിപാടിയിൽ വനിതാ രംഗത്ത് ജില്ലയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ കലാകാരി ജിതികാ പ്രേം, എഴുത്തുകാരി സി.പി. സുജിത എന്നിവരെ ആദരിച്ചു.
പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എം. ദേവകുമാർ, പി.പി. അനിത, റൂബി ഫൈസൽ, രമാ ബായി, ലതാറാം, അജി ബഷീർ, പ്രേമലത കുന്നന്പറ്റ എന്നിവർ പ്രസംഗിച്ചു. സ്ത്രീ സുരക്ഷാ നിയമങ്ങൾ ശക്തമാക്കുക, വയനാട്ടിൽ വർധിച്ചു വരുന്ന വന്യമൃഗാക്രമണം തടയുക എന്നീ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. സിന്ധു ചെന്ദലോട് (പ്രസിഡന്റ്), അജി ബഷീർ (സെക്രട്ടറി), എസ്.വി. പ്രതിഭ (ട്രഷറർ), എസ്.എച്ച്. ഹരിപ്രിയ, പി.പി. അനിത, ലിഷ, സഫിയ (വൈസ് പ്രസിഡന്റുമാർ), റൂബി ഫൈസൽ, പ്രേമലത കുന്നന്പറ്റ, കൊച്ചുറാണി ജോസഫ്, സുനിത കൽപ്പറ്റ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.