പു​ഞ്ചി​രി​മ​ട്ടം ദു​ര​ന്തം: പു​ന​ര​ധി​വ​സി​പ്പി​ക്കേ​ണ്ട കു​ടും​ബ​ങ്ങ​ളു​ടെ എ​ണ്ണം വെ​ട്ടി​ക്കു​റ​യ്ക്കാ​ൻ ആ​സൂ​ത്രി​ത നീ​ക്ക​മെ​ന്ന് ആ​രോ​പ​ണം
Sunday, October 27, 2024 1:01 AM IST
ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ ദു​ര​ന്ത​ബാ​ധി​ത കു​ടും​ബ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നു സ​ജ്ജ​മാ​ക്കു​ന്ന ടൗ​ണ്‍​ഷിപ്പു​ക​ളി​ൽ കു​ടും​ബ​ങ്ങ​ളു​ടെ എ​ണ്ണം വെ​ട്ടി​ക്കു​റ​യ്ക്കാ​ൻ ആ​സൂ​ത്രി​ത നീ​ക്ക​മെ​ന്ന് ആ​രോ​പ​ണം.

മു​ണ്ട​ക്കൈ ഭാ​ഗ​ത്ത് പു​ഴ​യു​ടെ 50 ഉം ​ചൂ​ര​ൽ​മ​ല ഭാ​ഗ​ത്ത് 30 ഉം ​മീ​റ്റ​ർ മാ​റി​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ വാ​സ​യോ​ഗ്യ​മാ​ണെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ ക​ണ്ടെ​ത്ത​ൽ. ഇ​തി​ൽ പു​ന​ര​ധി​വ​സി​പ്പി​ക്കേ​ണ്ട കു​ടു​ബ​ങ്ങ​ളു​ടെ എ​ണ്ണം പ​ര​മാ​വ​ധി കു​റ​യ്ക്കാ​നു​ള്ള നി​ഗൂ​ഢ പ​ദ്ധ​തി പ്ര​ക​ട​മാ​ണെ​ന്ന് ജ​ന​ശ​ബ്ദം ക​ർ​മ സ​മി​തി ചെ​യ​ർ​മാ​ൻ ന​സീ​ർ ആ​ല​യ്ക്ക​ൽ, ക​ണ്‍​വീ​ന​ർ ഷാ​ജി​മോ​ൻ ചൂ​ര​ൽ​മ​ല, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യി ഷാ​ജി ഷ​ണ്‍​മു​ഖ​ൻ, ചെ​റി​യാ​ൻ സെ​യ്ത​ല​വി എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

പു​ഴ​യു​ടെ 300 മീ​റ്റ​ർ പ​രി​ധി​യി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ വാ​സ​യോ​ഗ്യ​മ​ല്ലെ​ന്നാ​ണ് ഡോ. ​ജോ​ണ്‍ മ​ത്താ​യി ഉ​ൾ​പ്പെ​ടു​ന്ന വി​ദ​ഗ്ധ സ​മി​തി നേ​ര​ത്തേ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. പി​ന്നീ​ടാ​യി​രു​ന്നു പു​ഴ​യു​ടെ മു​ണ്ട​ക്കൈ ഭാ​ഗ​ത്ത് 50 ഉം ​ചൂ​ര​ൽ​മ​ല​യി​ൽ 30 ഉം ​മീ​റ്റ​ർ പു​റ​ത്തു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ വാ​സ​യോ​ഗ്യ​മാ​ണെ​ന്ന ക​ണ്ടെ​ത്ത​ൽ. ഇ​ത​നു​സ​രി​ച്ച് സ്ഥ​ലം സ​ർ​വേ ചെ​യ്യു​ന്ന​തി​നെ​യാ​ണ് ദു​ര​ന്ത​ബാ​ധി​ത​ർ സം​ഘ​ടി​ച്ച് ത​ട​ഞ്ഞ​ത്.

വി​ദ​ഗ്ധ​ർ ബാ​ഹ്യ​ശ​ക്തി​ക​ളു​ടെ സ്വാ​ധീ​ന​ത്തി​നു വ​ഴ​ങ്ങി​യെ​ന്നു സം​ശ​യി​ക്ക​ണം. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ത​ട​ക്കം സാ​ന്പ​ത്തി​ക ശ​ക്തി​ക​ൾ പു​ഞ്ചി​രി​മ​ട്ടം, മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ടൂ​റി​സം മേ​ഖ​ല​യി​ൽ വ​ൻ നി​ക്ഷേ​പം ന​ട​ത്തി​യി​ട്ടു​ണ്ട്. വി​ദ​ഗ്ധ​ർ നേ​ര​ത്തേ അ​ഭി​പ്രാ​യ​പ്പെ​ട്ട​തു​പോ​ലെ പ്ര​ദേ​ശ​ങ്ങ​ൾ വാ​സ​യോ​ഗ്യ​മ​ല്ലെ​ന്ന സ്ഥി​തി ടൂ​റി​സം സം​ര​ഭ​ക​രെ ബാ​ധി​ക്കും. ദു​ര​ന്ത​ഭൂ​മി​ക്ക​ടു​ത്ത് കൂ​ടു​ത​ൽ പ്ര​ദേ​ശം വാ​സ​യോ​ഗ്യ​മാ​ണെ​ന്ന സ്ഥി​തി സം​ജാ​ത​മാ​ക്കേ​ണ്ട​ത് ഇ​ക്കൂ​ട്ട​രു​ടെ ആ​വ​ശ്യ​മാ​ണ്.

ബാ​ല​വാ​ടി കു​ട്ടി​ക​ളു​ടേ​തി​നു സ​മാ​ന​മാ​യ റി​പ്പോ​ർ​ട്ടാ​ണ് ഡോ. ​ജോ​ണ്‍ മ​ത്താ​യി ക​മ്മി​റ്റി സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ച്ച​ത്. ഈ ​റി​പ്പോ​ർ​ട്ട് അ​പ്പാ​ടെ ത​ള​ള​ണം. പു​ഞ്ചി​രി​മ​ട്ടം, മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല പ്ര​ദേ​ശ​ത്തെ പ്ര​കൃ​തി​ദു​ര​ന്ത സാ​ധ്യ​ത മ​റ്റൊ​രു വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ച്ച് പ​രി​ശോ​ധി​ക്ക​ണം. ഈ ​സ​മി​തി ത​യാ​റാ​ക്കു​ന്ന റി​പ്പോ​ർ​ട്ടി​ലെ ശി​പാ​ർ​ശ പ്ര​കാ​രം ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്ക​ണം.

ദു​ര​ന്ത​ത്തി​ൽ വീ​ടും സ്ഥ​ല​വും ന​ഷ്ട​മാ​യ​വ​ർ ആ​ശ​ങ്ക​യി​ലാ​ണ്. സ്ഥി​രം പു​ന​ര​ധി​വാ​സ​ത്തി​ന് സ​ർ​ക്കാ​ർ മേ​പ്പാ​ടി നെ​ടു​ന്പാ​ല​യി​ലും ക​ൽ​പ്പ​റ്റ​യ്ക്ക​ടു​ത്തും ക​ണ്ടെ​ത്തി​യ തോ​ട്ടം ഭൂ​മി​ക​ൾ നി​യ​മ​ക്കു​രു​ക്കി​ലാ​ണ്. ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നേ​തി​രേ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്ക​യാ​ണ് തോ​ട്ടം മാ​നേ​ജ്മെ​ന്‍റു​ക​ൾ.

നെ​ടു​ന്പാ​ല​യി​ലേ​ത​ട​ക്കം മേ​പ്പാ​ടി പ്ര​ദേ​ശ​ത്ത് ഹാ​രി​സ​ണ്‍ മ​ല​യാ​ളം ക​ന്പ​നി കൈ​വ​ശം വ​യ്ക്കു​ന്ന ഭൂ​മി​യി​ൽ അ​വ​കാ​ശം ഉ​ന്ന​യി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ ബ​ത്തേ​രി കോ​ട​തി​യി​ൽ സി​വി​ൽ കേ​സ് ഫ​യ​ൽ ചെ​യ്തി​രി​ക്കു​ക​യു​മാ​ണ്. ഇ​തെ​ല്ലാം പു​ന​ര​ധി​വാ​സം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കു​ക​യാ​ണ്. നി​യ​മ​പ്ര​ശ്ന​ങ്ങ​ളി​ല്ലാ​ത്ത ഭൂ​മി ക​ണ്ടെ​ത്തി പു​ന​ര​ധി​വാ​സം സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​ത്ത​ണം. താ​ത്കാ​ലി​ക​മാ​യി പു​ന​ര​ധി​വ​സി​പ്പി​ച്ച കു​ടും​ബ​ങ്ങ​ൾ വീ​ട്ടു​വാ​ട​ക ന​ൽ​ക​ണം.

മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച അ​ടി​യ​ന്ത​ര സ​ഹാ​യ​വും നി​ത്യ​വൃ​ത്തി​ക്കു​ള്ള തു​ക​യും ല​ഭി​ക്കാ​ത്ത 131 പേ​ർ ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ട്. പ്ര​ഖ്യാ​പി​ച്ച ആ​നു​കൂ​ല്യ​ങ്ങ​ൾ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ൾ​ക്കും ല​ഭ്യ​മാ​ക്ക​ണം. ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ​യും കാ​ണാ​താ​യ​വ​രു​ടെ​യും പ​ട്ടി​ക സ​ർ​ക്കാ​ർ പ്ര​സി​ദ്ധ​പ്പെ​ടു​ത്ത​ണം. 251 പേ​ർ മ​രി​ച്ചെ​ന്നും 47 പേ​രെ കാ​ണാ​താ​യെ​ന്നു​മാ​ണ് സ​ർ​ക്കാ​ർ ക​ണ​ക്ക്. ഇ​ത് വി​ശ്വ​സ​നീ​യ​മ​ല്ല.

ദു​ര​ന്തം ഉ​ണ്ടാ​യ​പ്പോ​ൾ പ്ര​ദേ​ശ​ത്തെ വാ​ട​ക​വീ​ടു​ക​ളി​ലും മു​റി​ക​ളി​ലും ഹാ​രി​സ​ണ്‍​സ് തോ​ട്ട​ത്തി​ലെ പാ​ടി​ക​ളി​ലും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള എ​ത്ര തൊ​ഴി​ലാ​ളി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല. ദു​ര​ന്ത​ത്തെ​ത്തു​ട​ർ​ന്ന് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ എ​ത്തി​ച്ച ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ കൂ​ട്ട​ത്തോ​ടെ സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്ക് പ​റ​ഞ്ഞ​യ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ട്. കാ​ണാ​താ​യ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ദു​ര​ന്ത​ഭൂ​മി​യി​ൽ തു​ട​ര​ണം. ഇ​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണം. കാ​ണാ​താ​യെ​ന്നു സ​ർ​ക്കാ​ർ പ​റ​യു​ന്ന 47 പേ​രു​ടെ​യും മ​ര​ണ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ബ​ന്ധു​ക്ക​ൾ​ക്ക് അ​നു​വ​ദി​ക്ക​ണം. മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ 10,11,12 വാ​ർ​ഡു​ക​ളി​ലെ മു​ഴു​വ​ൻ വാ​യ്പ​ക​ളും എ​ഴു​തി​ത്ത​ള്ള​ണം.

ഈ ​വാ​ർ​ഡു​ക​ളി​ലേ​താ​യി കു​ടു​ബ​ശ്രീ വാ​യ്പ​യ​ട​ക്കം ഏ​ക​ദേ​ശം 24 കോ​ടി രൂ​പ​യാ​ണ് എ​ഴു​തി​ത്ത​ള്ളേ​ണ്ട​ത്. പു​ഞ്ചി​രി​മ​ട്ടം, മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ലെ കെ​ട്ടി​ടം ഉ​ട​മ​ക​ളെ ദു​ര​ന്ത​ബാ​ധി​ത​രാ​യി പ്ര​ഖ്യാ​പി​ച്ച് സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണം. ജോ​ലി ന​ഷ്ട​മാ​യ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളെ മ​റ്റി​ട​ങ്ങ​ളി​ൽ വി​ന്യ​സി​ക്ക​ണം. നി​ല​വി​ൽ ചൂ​ര​ൽ​മ​ല​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് മ​തി​യാ​യ ചി​കി​ത്സാ​സൗ​ക​ര്യം ല​ഭ്യ​മാ​ക്ക​ണം. ദു​ര​ന്ത​ബാ​ധി​ത​ർ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്കു നീ​ങ്ങു​ന്ന സാ​ഹ​ച​ര്യം സ​ർ​ക്കാ​ർ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ജ​ന​ശ​ബ്ദം ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.