പുൽപ്പള്ളി: ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് ലോക്സഭയിലെത്തുന്ന പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രി മോദിയെ നിഷ്പ്രഭമാക്കുമെന്ന് ബെന്നി ബെഹനാൻ എംപി. യുഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി അഞ്ച് ലക്ഷത്തിൽപരം വോട്ട് ഭൂരിപക്ഷം നേടുമെന്നും ബെന്നി ബഹനാൻ പറഞ്ഞു. പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ പി.ഡി. ജോണി ആധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എംപി, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു.സി. രാമൻ, ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, കെ.എൽ. പൗലോസ്, ബി.ആർ.എം. ഷെഫീർ, ബിന്ദു കൃഷ്ണ, എം.എൻ. ഗോപി, സംഷാദ് മരയ്ക്കാർ, ഡി.പി. രാജശേഖരൻ, കെ.ഇ. വിനയൻ, എൻ.യു. ഉലഹന്നാൻ, പി.ഡി. സജി, ടി.എസ്. ദിലീപ് കുമാർ, ജിനി തോമസ്, സിദ്ദിഖ് തങ്ങൾ എന്നിവർ പ്രസംഗിച്ചു.