സ​ർ​ക്കാ​രി​നു അ​വ​കാ​ശ​പ്പെ​ട്ട മു​ഴു​വ​ൻ തോ​ട്ടം ഭൂ​മി​യും വീ​ണ്ടെ​ടു​ക്കാ​ൻ കേ​സ് ഫ​യ​ൽ ചെ​യ്യ​ണം: പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി
Sunday, October 27, 2024 1:01 AM IST
ക​ൽ​പ്പ​റ്റ: സ​ർ​ക്കാ​രി​ന് അ​വ​കാ​ശ​പ്പെ​ട്ട മു​ഴു​വ​ൻ തോ​ട്ടം ഭൂ​മി​യും വീ​ണ്ടെ​ടു​ക്കാ​ൻ സി​വി​ൽ കോ​ട​തി​ക​ളി​ൽ കേ​സ് ഫ​യ​ൽ ചെ​യ്യ​ണ​മെ​ന്ന് വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി ജി​ല്ലാ ക​ള​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

സ്വാ​ത​ന്ത്ര്യ​ത്തി​നു​മു​ൻ​പ് ബ്രി​ട്ടീ​ഷ് ഉ​ട​മ​സ്ഥ​ത​യി​ലാ​യി​രു​ന്ന തോ​ട്ടം ഭൂ​മി​യി​ൽ സ​ർ​ക്കാ​രി​നു മാ​ത്ര​മാ​ണ് അ​വ​കാ​ശ​മെ​ന്ന് കേ​ര​ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വാ​യ​താ​ണ്. സു​പ്രീം കോ​ട​തി ഇ​ത് ശ​രി​വ​യ്ക്കു​ക​യു​മു​ണ്ടാ​യി.

ഇ​ത്ത​രം ഭൂ​മി​ക​ൾ വീ​ണ്ടെ​ടു​ക്കാ​ൻ 2019ൽ ​സ​ർ​ക്കാ​ർ നി​യ​മി​ച്ച ലാ​ൻ​ഡ് റി​സം​പ്ഷ​ൻ ഓ​ഫീ​സ​ർ രാ​ജ​മാ​ണി​ക്യം ജി​ല്ല​യി​ൽ തോ​ട്ടം മാ​നേ​ജ്മെ​ന്‍റു​ക​ളു​ടെ അ​ന​ധി​കൃ​ത കൈ​വ​ശ​ത്തി​ൽ ഉ​ള്ള​തെ​ന്നു ക​ണ്ടെ​ത്തി​യ 59,000 ഏ​ക്ക​ർ എ​റ്റെ​ടു​ക്കാ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ജി​ല്ലാ ക​ള​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​ണ്.

ഹാ​രി​സ​ണ്‍ മ​ല​യാ​ളം ക​ന്പ​നി​യു​ടെ കൈ​വ​ശ​മു​ള്ള​തി​ൽ 297.1770 ഏ​ക്ക​റി​ലും എ​ൽ​സ്റ്റ​ണ്‍ മാ​നേ​ജ്മെ​ന്‍റി​ന്‍റെ പ​ക്ക​ലു​ള്ള​തി​ൽ ചെ​റി​യ ഭാ​ഗ​ത്തി​ലും മാ​ത്രം അ​വ​കാ​ശം ഉ​ന്ന​യി​ച്ച് ബ​ത്തേ​രി സ​ബ് കൊ​ട​തി​യി​ൽ ജി​ല്ലാ ക​ള​ക്ട​ർ ന​ൽ​കി​യ കേ​സ് പ്ര​ഹ​സ​ന​വും ഒ​ത്തു​ക​ളി​യു​ടെ ഭാ​ഗ​വു​മാ​ണ്. പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​ദു​ര​ന്ത ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് ടൗ​ണ്‍​ഷി​പ്പ് നി​ർ​മി​ക്കാ​നു​ള ഭൂ​മി എ​ൽ​എ​ആ​ർ​ആ​ർ നി​യ​മം അ​നു​സ​രി​ച്ച് വ​ൻ വി​ല​യ്ക്കു ഏ​റ്റെ​ടു​പ്പി​ക്കാ​നു​ള്ള ഗൂ​ഢ​നീ​ക്കം ഈ ​നാ​ട​ക​ത്തി​നു പി​റ​കി​ലു​ണ്ട്.

സ​ർ​ക്കാ​ർ ഭൂ​മി കൈ​വ​ശ​മു​ള്ള തോ​ട്ടം ഉ​ട​മ​ക​ൾ നി​യ​മ​വി​രു​ദ്ധ​മാ​യി ഭൂ​മി മ​റി​ച്ചു വി​ൽ​ക്കു​ക​യും മു​റി​ച്ചു​വി​ൽ​ക്കു​ക​യും ത​രം​മാ​റ്റു​ക​യും മ​ര​ങ്ങ​ൾ മു​റി​ക്കു​ക​യും ടൂ​റി​സം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ല. ഈ ​അ​വ​സ്ഥ​യ്ക്ക് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് എ​ൻ. ബാ​ദു​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി തോ​മ​സ് അ​ന്പ​ല​യ​ൽ, ട്ര​ഷ​റ​ർ ബാ​ബു മൈ​ല​ന്പാ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.