ക​ൽ​പ്പ​റ്റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് വാ​ർ​ഷി​കാ​ഘോ​ഷ​വും പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും ന​ട​ത്തി
Monday, October 28, 2024 1:04 AM IST
ക​ൽ​പ്പ​റ്റ: സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ വാ​ർ​ഷി​കാ​ഘാ​ഷം പ​ദ്മ​ശ്രീ ചെ​റു​വ​യ​ൽ രാ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഇ.​കെ. ബി​ജു​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റ് ടി. ​സു​രേ​ഷ്ച​ന്ദ്ര​ന്‍റെ സ്മ​ര​ണ​യ്ക്കു​ള്ള ക​ലാ​സാം​സ്കാ​രി​ക പു​ര​സ്കാ​രം ശി​ൽ​പി​യും ചി​ത്ര​കാ​ര​നു​മാ​യ ജോ​സ​ഫ് എം. ​വ​ർ​ഗീ​സി​നും വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള്ള സെ​ന്‍റി​ന​റി മെ​മ്മോ​റി​യ​ൽ പു​ര​സ്കാ​രം മു​ണ്ടേ​രി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പി.​ടി. സ​ജീ​വ​നും ന​ഗ​ര​സ​ഭാ മു​ൻ ചെ​യ​ർ​മാ​ൻ അ​ഡ്വ.​പി. ചാ​ത്തു​ക്കു​ട്ടി കൈ​മാ​റി.

ന​ഗ​ര​സ​ഭ​യി​ലെ സ​ർ​ക്കാ​ർ-​എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്നു എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക്കു​ള്ള പു​ര​സ്കാ​രം മു​ണ്ടേ​രി ഗ​വ. ഹൈ​സ്കൂ​ളി​ൽ പ​ഠി​ച്ച അ​യോ​ണ സു​നി​ലി​നും ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റ് ജൈ​നേ​ന്ദ്ര ക​ൽ​പ്പ​റ്റ​യു​ടെ സ്മ​രാ​ണാ​ർ​ഥ​മു​ള്ള ബ​ഡ്സ് എ​ൻ​ഡോ​വ്മെ​ന്‍റ് മു​ണ്ടേ​രി ബ​ഡ്സ് സ്കൂ​ളി​നും സ​മ്മാ​നി​ച്ചു.

ബാ​ങ്ക് ജീ​വ​ന​ക്കാ​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ ഔ​ട്ട്സ്റ്റാ​ൻ​ഡിം​ഗ് പെ​ർ​ഫോ​ർ​മ​ർ അ​വാ​ർ​ഡ് എ. ​അ​ഭി​ന​ക്ക് ല​ഭി​ച്ചു. ദേ​ശീ​യ ജൂ​ണി​യ​ർ സോ​ഫ്റ്റ് ബേ​സ് ചാ​ന്പ്യ​ൻ​ഷി​പ്പ് നേ​ടി​യ കേ​ര​ള ടീം ​അം​ഗ​ങ്ങ​ളാ​യ ആ​ര്യ​ന​ന്ദ, ഹ​ണി ഹ​രി​കൃ​ഷ്ണ​ന്, സ​ന ഫാ​ത്തി​മ, സ​ന ഫ​ർ​ഹ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ വി.​എം. റ​ഷീ​ദ്, സി.​എം. ല​തി​ക, പി.​കെ. വ​ന​ജ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​ഗി​രീ​ഷ്, സെ​ക്ര​ട്ട​റി എം.​പി. സ​ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.