സി​ബി​എ​സ്ഇ സ്കൂ​ൾ ജി​ല്ലാ കാ​യി​ക​മേ​ള ക​ൽ​പ്പ​റ്റ​യി​ൽ
Wednesday, October 30, 2024 7:36 AM IST
ക​ൽ​പ്പ​റ്റ: സി​ബി​എ​സ്ഇ സ്കൂ​ൾ ജി​ല്ലാ കാ​യി​ക​മേ​ള ന​വം​ബ​ർ ഒ​ന്ന്,ര​ണ്ട് തീ​യ​തി​ക​ളി​ൽ മു​ട്ടി​ൽ ഡ​ബ്ല്യു​എം​ഒ ഇം​ഗ്ലീ​ഷ് അ​ക്കാ​ദ​മി​യു​ടെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ മ​ര​വ​യ​ൽ എം.​കെ. ജി​ന​ച​ന്ദ്ര​ൻ സ്മാ​ര​ക സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തും.

സ​ഹോ​ദ​യ സെ​ക്ര​ട്ട​റി സി.​എ. ബീ​ന, ഡ​ബ്ല്യു​എം​ഒ ഇം​ഗ്ലീ​ഷ് അ​ക്കാ​ദ​മി പ്രി​ൻ​സി​പ്പ​ൽ സ്മി​ത പി. ​കൃ​ഷ്ണ​ൻ, സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി അം​ഗം സ​ലാം നീ​ലി​ക്ക​ണ്ടി, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ പി.​കെ. സ​ലിം എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ച​താ​ണ് വി​വ​രം. ഒ​ന്നി​ന് രാ​വി​ലെ 10ന് ​ഒ​ളി​ന്പ്യ​ൻ മ​ഞ്ജി​മ കു​ര്യാ​ക്കോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ണ്ട​ർ 10, 12, 14, 17, 19 വി​ഭാ​ഗ​ങ്ങ​ളി​ൽ 60 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. 21 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്നു 950 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കും.