നേ​തൃ​ത്വ പ​രി​ശീ​ല​ന​വും ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തി
Monday, October 28, 2024 1:04 AM IST
ക​ൽ​പ്പ​റ്റ: എ​ക്സൈ​സ്, വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​ക​ൾ ബ്രെ​ഡ്സ്, ഡ്രീം ​വ​യ​നാ​ട്, ഫെ​ഡ​റ​ൽ ബാ​ങ്ക് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വൈ​ത്തി​രി താ​ലൂ​ക്കി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, ഹൈ​സ്കൂ​ളു​ക​ളി​ലെ വി​മു​ക്തി ക്ല​ബ് അം​ഗ​ങ്ങ​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സെ​ന്‍റ് ജോ​സ​ഫ്സ് കോ​ണ്‍​വ​ന്‍റ് സ്കൂ​ളി​ൽ നേ​തൃ​ത്വ പ​രി​ശീ​ല​ന​വും ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തി.

വി​ദ്യാ​ഭ്യാ​സ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ബി.​സി. ബി​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ത്തേ​രി ഡോ​ണ്‍​ബോ​സ്കോ ടെ​ക്നി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ.​ഡൊ​മ​നി​ക് ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ആ​ൻ​ഡ് വി​മു​ക്തി മാ​നേ​ജ​ർ എ.​ജെ. ഷാ​ജി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ൽ​പ്പ​റ്റ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ണ്‍​വ​ന്‍റ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ അ​ൽ​ഫോ​ൻ​സ പ്ര​സം​ഗി​ച്ചു. നേ​ർ​വ​ഴി പ്ര​ബേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് പി. ​മു​ഹ​മ്മ​ദ് പ​രി​ശീ​ല​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.

സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ വി.​പി. വ​ജീ​ഷ്കു​മാ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. എ​ക്സൈ​സ് പി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പി. ​ഷാ​ജി, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എം.​വി. പ്ര​ജീ​ഷ്, എം.​പി. പ്രോ​മി​സ്, അ​മ​ൽ ജോ​സ്, സൂ​ര്യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഡ്രീം ​വ​യ​നാ​ട് കൗ​ണ്‍​സ​ല​ർ എ​ൻ.​ടി. ടാ​നി​യ സ്വാ​ഗ​ത​വും കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡ​ൽ​ബി​ൻ ജോ​യ് ന​ന്ദി​യും പ​റ​ഞ്ഞു. വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്നാ​യി 65 വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.