വ​യ​നാ​ട് ഉ​ത്സ​വ​ത്തി​ന് തി​ര​ക്കേ​റു​ന്നു
Saturday, October 5, 2024 5:51 AM IST
ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ​നി​ന്നു വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യെ തി​രി​കെ പി​ടി​ക്കാ​ൻ സം​ഘ​ടി​പ്പി​ച്ച വ​യ​നാ​ട് ഉ​ത്സ​വി​ന് തി​ര​ക്കേ​റു​ന്നു.

കാ​രാ​പ്പു​ഴ​യി​ലും എ​ൻ ഉൗ​രി​ലു​മാ​ണ് വ​യ​നാ​ട് ഉ​ത്സ​വ്. കാ​രാ​പ്പു​ഴ​യി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ടൂ​റി​സം മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ക​ലാ-​സാം​സ്ക്കാ​രി​ക പ​രി​പാ​ടി​ക​ൾ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ത​ദ്ദേ​ശീ​യ​ർ​ക്കും വി​രു​ന്നാ​കു​ക​യാ​ണ്.

ഡാം ​ഗാ​ർ​ഡ​നി​ലെ ആം​ഫി തി​യ​റ്റ​ർ വേ​ദി​യി​ൽ ന​ട​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ ആ​സ്വ​ദി​ക്കാ​ൻ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് എ​ത്തു​ന്ന​ത്. പൂ​ജ അ​വ​ധി​യും ദ​സ​റ ആ​ഘോ​ഷ​വും ക​ണ​ക്കി​ലെ​ടു​ത്ത് ഓ​രോ ദി​വ​സ​വും പ്ര​കാ​ശ​വി​താ​ന​ങ്ങ​ൾ ആ​ധാ​ര​മാ​ക്കി പ്ര​വേ​ശ​ന ക​വാ​ടം സ​ജ്ജ​മാ​ക്കു​ന്നു​ണ്ട്. കാ​രാ​പ്പു​ഴ​യി​ൽ ഇ​ന്നു വൈ​കു​ന്നേ​രം ക​ട​ത്ത​നാ​ട​ൻ ക​ള​രി സം​ഘ​ത്തി​ന്‍റെ ക​ള​രി​പ്പ​യ​റ്റ് പ്ര​ദ​ർ​ശ​നം ന​ട​ക്കും. ജി​തി​ൻ സ​ണ്ണി മെ​ന്‍റ​ലി​സം അ​വ​ത​രി​പ്പി​ക്കും.

എ​ൻ ഉൗ​രി​ൽ ഇ​ന്നു രാ​വി​ലെ 10ന് ​ക​ണി​യാ​ന്പ​റ്റ എം​ആ​ർ​എ​സി​ലെ കു​ട്ടി​ക​ൾ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കും. വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ 6.30 വ​രെ ക​ന്പ​ള​ക്കാ​ട് യു​വ​പാ​ണ്ഡ​വ നാ​ട​ൻ​പാ​ട്ടു​ക​ളും ക​ലാ​രൂ​പ​ങ്ങ​ളും​അ​വ​ത​രി​പ്പി​ക്കും.ഉ​ണ​രു​ന്ന വ​യ​നാ​ടി​ന് പി​ന്തു​ണ​യു​മാ​യി സ​ഞ്ചാ​രി​ക​ൾ ജി​ല്ല​യി​ലെ​ത്തു​ന്നു​ണ്ട്.

ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു ജി​ല്ല​യി​ലേ​ക്കു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് വ​ർ​ധി​ച്ചു. വ​യ​നാ​ട് സു​ര​ക്ഷി​ത​മാ​ണ് എ​ന്ന ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ സ​ന്ദേ​ശ പ്ര​ചാ​ര​ണം ല​ക്ഷ്യം കാ​ണു​ക​യാ​ണെ​ന്ന് ടൂ​റി​സം രം​ഗ​ത്തു​ള്ള​വ​ർ പ​റ​ഞ്ഞു.