നെന്മേനി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി​വ​ച്ചു; ബി​ന്ദു അ​ന​ന്ത​ൻ പ്ര​സി​ഡ​ന്‍റാ​കും
Tuesday, October 1, 2024 8:36 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: യു​ഡി​എ​ഫ് ഭ​ര​ണം ന​ട​ത്തു​ന്ന നെന്മേനി പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഷീ​ല പു​ഞ്ച​വ​യ​ൽ രാ​ജി​വ​ച്ചു. പ​തി​ന​ഞ്ചാം വാ​ർ​ഡി​ൽ നി​ന്നു​ള്ള കോ​ണ്‍​ഗ്ര​സി​ന്‍റെ ത​ന്നെ അം​ഗം ബി​ന്ദു അ​ന​ന്ത​ൻ പു​തി​യ പ്ര​സി​ഡ​ന്‍റാ​വും.

2021 പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​യി​ലു​ണ്ടാ​ക്കി​യി​രു​ന്ന ധാ​ര​ണ​പ്ര​കാ​ര​മാ​യി​രു​ന്നു രാ​ജി. ഇ​ന്ന​ലെ വൈ​കി​ട്ട് 4.45 ഓ​ടെ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​വി. ല​തി​ക മു​ന്പാ​കെ എ​ത്തി​യാ​ണ് രാ​ജി സ​മ​ർ​പ്പി​ച്ച​ത്.

പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡി​ൽ നി​ന്നു​ള്ള കോ​ണ്‍​ഗ്ര​സ് അം​ഗ​മാ​ണ് ഷീ​ല പു​ഞ്ച​വ​യ​ൽ. പ്ര​സി​ഡ​ന്‍റ് സ്ഥാ​നം എ​സ്.​ടി. സം​വ​ര​ണ​മാ​യ പ​ഞ്ചാ​യ​ത്തി​ൽ പ​തി​ന​ഞ്ചാം വാ​ർ​ഡി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ഗോ​ത്ര​വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള കോ​ണ്‍​ഗ്ര​സ് അം​ഗം ബി​ന്ദു അ​ന​ന്ത​നാ​ണ് പു​തി​യ പ്ര​സി​ഡ​ന്‍റാ​വു​ക.

23 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ യു​ഡി​എ​ഫി​ന് 16 അം​ഗ​ങ്ങ​ളും എ​ൽ​ഡി​എ​ഫി​ന് ഏ​ഴ് അം​ഗ​ങ്ങ​ളു​മാ​ണു​ള്ള​ത്. ഒ​രു വ​ർ​ഷം മു​ന്പ് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി സ്ഥാ​ന​വും കോ​ണ്‍​ഗ്ര​സി​ലെ മു​ൻ ധാ​ര​ണ​പ്ര​കാ​രം മാ​റി​യി​രു​ന്നു. നെന്മേനി, ചീ​രാ​ൽ​കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റു​മാ​രും യു​ഡി​എ​ഫ് മെ​ന്പ​ർ​മാ​രും രാ​ജി സ​മ​ർ​പ്പി​ക്കാ​ൻ എ​ത്തി​യ ഷീ​ല പു​ഞ്ച​വ​യ​ലി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.