ചീ​യ​ന്പം പ​ള്ളി​യി​ൽ ഓ​ർ​മ​പ്പെ​രു​ന്നാ​ളി​നു കൊ​ടി​യി​റ​ങ്ങി
Friday, October 4, 2024 5:02 AM IST
പു​ൽ​പ്പ​ള്ളി: സ​ർ​വ​മ​ത തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ ചീ​യ​ന്പം മോ​ർ ബ​സേ​ലി​യോ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ ഓ​ർ​മ​പ്പ​രു​ന്നാ​ളി​നു കൊ​ടി​യി​റ​ങ്ങി. ഇ​ന്ന​ലെ കാ​ര​ക്കൊ​ല്ലി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ​നി​ന്നും ചെ​ത​ല​യം സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ൽ​നി​ന്നും എ​ത്തി​യ തീ​ർ​ഥ​യാ​ത്ര​ക​ൾ​ക്ക് ദേ​വാ​ല​യ ക​വാ​ട​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

തു​ട​ർ​ന്നു​ന​ട​ന്ന വി​ശു​ദ്ധ മു​ന്നി​ൽ​മേ​ൽ കു​ർ​ബാ​ന​യി​ൽ മ​ല​ബാ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഗീ​ർ​വ​ർ​ഗീ​സ് മോ​ർ സ്തേ​ഫാ​നോ​സ് മു​ഖ്യ​കാ​ർ​മി​ക​നാ​യി. ചെ​റു​കു​രി​ശി​യി​ലേ​ക്ക് ന​ട​ന്ന പെ​രു​ന്നാ​ൾ റാ​സ​യി​ൽ നി​ര​വ​ധി വി​ശ്വാ​സി​ക​ൾ പ​ങ്കു​ചേ​ർ​ന്നു.

ഫാ. ​മ​ത്താ​യി​ക്കു​ഞ്ഞ് ചാ​ത്ത​നാ​ട്ടു​ക്കു​ടി​യി​ൽ, ഫാ.​ബേ​ബി ഏ​ലി​യാ​സ്, ഫാ.​ബേ​സി​ൽ ക​ര​നി​ല​ത്ത്, ഫാ.​പി.​സി. പൗ​ലോ​സ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ഫാ.​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.