വൈ​ദ്യു​തി ചാ​ർ​ജ്: എ​എ​പി ജ​ന​കീ​യ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി
Wednesday, October 2, 2024 5:38 AM IST
ക​ൽ​പ്പ​റ്റ: വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു കെ​എ​സ്ഇ​ബി സ​മ​ർ​പ്പി​ച്ച പ്ര​പ്പോ​സ​ൽ പ്ര​കാ​രം നാ​ലു ജി​ല്ല​ക​ളി​ൽ മാ​ത്രം റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ട​ത്തു​ന്ന പോ​രാ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആം ​ആ​ദ്മി പാ​ർ​ട്ടി ജി​ല്ല​യി​ൽ ജ​ന​കീ​യ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

എം​ജി​ടി ഹാ​ളി​ൽ ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​ന് പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ.​എ.​ടി. സു​രേ​ഷ്, ലീ​ഗ​ൽ വിം​ഗ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സു​ഗ​ത​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ചെ​റു​കി​ട ഫ്ള​വ​ർ ആ​ൻ​ഡ് ഓ​യി​ൽ മി​ല്ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ, ക​ർ​ഷ​ക​ർ, വ്യാ​പാ​രി​ക​ൾ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ, രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​ർ​പ​ങ്കെ​ടു​ത്തു. ബോ​ർ​ഡി​നു കീ​ഴി​ലു​ള്ള വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കാ​തെ ന​ശി​ക്കു​ന്ന​തു ഒ​ഴി​വാ​ക്കു​ക, പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്നു വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​നു​ള്ള​തി​നു പു​റ​മേ ചാ​ർ​ജു​ക​ൾ ഈ​ടാ​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക,

അ​നാ​വ​ശ്യ ചെ​ല​വു​ക​ൾ​ക്ക് പ​ണം ക​ണ്ടെ​ത്താ​ൻ പൊ​തു​ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന​ത് നി​ർ​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ തെ​ളി​വെ​ടു​പ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ഉ​ന്ന​യി​ച്ചു. റ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ എ​ല്ലാ ജി​ല്ല​ക​ളി​ലും തെ​ളി​വെ​ടു​പ്പ് ന​ട​ത്തി പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ കേ​ൾ​ക്കു​ക​യും പ​രി​ഹാ​ര​ത്തി​നു ഇ​ട​പെ​ടു​ക​യും ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആം ​ആ​ദ്മി പാ​ർ​ട്ടി ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​ട്ട് ഹ​ര​ജി​യി​ൽ ക​ക്ഷി ചേ​രാ​ൻ വി​വി​ധ സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു.