ന​വീ​ക​രി​ച്ച മാ​ന​ന്ത​വാ​ടി ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ടം അ​ട​ർ​ന്നു വീ​ഴു​ന്നു: ക​ണ്ണ​ട​ച്ച് അ​ധി​കൃ​ത​ർ
Tuesday, October 1, 2024 8:36 AM IST
മാ​ന​ന്ത​വാ​ടി: ന​വീ​ക​രി​ച്ച മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ടം വീ​ണ്ടും പൊ​ട്ടി​പൊ​ളി​ഞ്ഞ് അ​ട​ർ​ന്ന് വീ​ഴു​ന്നു. അ​ട​ർ​ന്നു വീ​ഴു​ന്ന​ത് ത​ട​യാ​നാ​യി നെ​റ്റ് കെ​ട്ടി​യ​തി​നാ​ൽ വ​ൻ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​കു​ന്ന​ത്.

സു​ര​ക്ഷി​ത​മ​ല്ലാ​ത്ത കെ​ട്ടി​ടം പൊ​ളി​ച്ചു മാ​റ്റി പു​തി​യ കെ​ട്ടി​ടം നി​ർ​മ്മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​വു​ക​യാ​ണ്. നാ​ല് പ​തി​റ്റാ​ണ്ടോ​ളം പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ടം ക​ഴി​ഞ്ഞ വ​ർ​ഷം ന​വീ​ക​രി​ച്ച് വാ​ട​ക​യ്ക്ക് കൊ​ടു​ക്കാ​ൻ​ത​യ്യാ​റാ​ക്കി​യി​രു​ന്നു.

ഈ​കെ​ട്ടി​ട​മാ​ണ് വീ​ണ്ടും അ​ട​ർ​ന്നു വീ​ണു കൊ​ണ്ടി​രി​ക്കു​ന്ന​ത്. കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല ഏ​ത് നി​മി​ഷം​വും വീ​ഴു​മെ​ന്ന നി​ല​യി​ലാ​ണ്. ഇ​തി​ന്പു​റ​മെ കെ​ട്ടി​ട​ത്തി​ന്‍റെ സ​ണ്‍​ഷെ​യ്ഡും മ​റ്റും അ​ട​ർ​ന്നു വീ​ഴു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ഇ​ത് താ​ഴേ​ക്ക് പ​തി​ക്കാ​തി​രി​ക്കാ​ൻ ഇ​രു​ന്പു നെ​റ്റ് കൊ​ണ്ട്സം​ര​ക്ഷ​ണ​മൊ​രു​ക്കി​യി​രി​ക്കു​ന്ന​തി​നാ​ലാ​ണ് അ​പ​ക​ടം ഒ​ഴി​വാ​കു​ന്ന​ത്.

റൂ​ഫ് ടോ​പ്പ് ഇ​ട്ട ഷീ​റ്റും ക​ന്പി​യും ദ്ര​വി​ച്ച് പോ​ളി​ഞ്ഞു വ​ലി​യ കാ​റ്റ് വ​ന്നാ​ൽ താ​ഴേ​ക്കു പ​തി​ക്കും. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ഇ​ത് താ​ഴേ​ക്ക് വീ​ണ സം​ഭ​വ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​പ​ക​ട​നി​ല​യി​ലു​ള്ള കെ​ട്ടി​ടം ന​വീ​ക​രി​ക്കു​ന്ന​ത് ഉ​പേ​ക്ഷി​ച്ച് ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ടം പൊ​ളി​ച്ചു മാ​റ്റി സു​ര​ക്ഷി​ത​മാ​യ കെ​ട്ടി​ടം നി​ർ​മി​ച്ചി​ല്ലെ​ങ്കി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ ബ​ല​ക്ഷ​യം കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രു​മെ​ന്ന് എ​ച്ച്ആ​ർ​പി​സി നേ​താ​ക്ക​ൾ അ​റി​യി​ച്ചു.