പേ​ര്യ ചു​രം റോ​ഡ് ന​വീ​ക​ര​ണം ശാ​സ്ത്രീ​യ​മാ​യി ന​ട​ത്ത​ണം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Saturday, October 5, 2024 5:51 AM IST
മാ​ന​ന്ത​വാ​ടി: പേ​ര്യ ചു​രം റോ​ഡ് ന​വീ​ക​ര​ണം ശാ​സ്ത്രീ​യ​മാ​യി ന​ട​ത്ത​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​വൃ​ത്തി​യി​ലെ അ​പാ​ക​ത​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മ​ണ്ണി​ടി​ഞ്ഞ് തൊ​ഴി​ലാ​ളി മ​രി​ക്കാ​നി​ട​യാ​ക്കി​യ​തെ​ന്നു യോ​ഗം ആ​രോ​പി​ച്ചു. പാ​ർ​ശ്വ​ഭി​ത്തി നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സെ​ന്‍റ​റിം​ഗ് ജോ​ലി​ക്കി​ക്കി​ട​യാ​ണ് തൊ​ഴി​ലാ​ളി ച​ന്ദ​ന​ത്തോ​ട് ചെ​റു​വ​ത്ത് പീ​റ്റ​ർ മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ​ക്കു പ​രി​ക്കു​ണ്ട്. പ്ര​വൃ​ത്തി​ക്കു നി​യോ​ഗി​ച്ച തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ​യ്ക്കു സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ആ​വ​ശ്യ​ത്തി​ന് ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ക്കി​യി​ട്ടി​ല്ല.

ക​രാ​റു​കാ​ര​നെ​തി​രേ കേ​സെ​ടു​ക്ക​ണം. ഈ ​രീ​തി​യി​ൽ പോ​യാ​ൽ ര​ണ്ടു​വ​ർ​ഷം ക​ഴി​ഞ്ഞാ​ലും റോ​ഡു​പ​ണി പൂ​ർ​ത്തി​യാ​കി​ല്ലെ​ന്ന് ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് അ​സീ​സ് വാ​ളാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി ല​യ​ണ​ൽ മാ​ത്യു, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ജി. ബി​ജു, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ണ്ട് ജി​ജോ വ​ര​യാ​ൽ, മീ​നാ​ക്ഷി രാ​മ​ൻ, വി​ജി​ൻ ത​ല​പ്പു​ഴ, നി​ജി​ൻ ജ​യിം​സ്, സ്വ​പ്ന പ്രി​ൻ​സ്, പി.​എം. നി​തി​ൻ, എം.​വി. വി​ൻ​സ​ന്‍റ്, ല​ത പേ​രി​യ, പി.​സി. രാ​ജു, ജ​നാ​ർ​ദ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പേ​ര്യ ചു​രം റോ​ഡ് ന​വീ​ക​ര​ണം വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ഇ​ന്ന​ലെ രാ​വി​ലെ ബോ​യ്സ് ടൗ​ണി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കാ​നി​രി​ക്കെ​യാ​ണ് അ​പ​ക​ട​വാ​ർ​ത്ത എ​ത്തി​യ​ത്.

ഇ​തേ​ത്തു​ട​ർ​ന്നു പ്ര​തി​ഷേ​ധം ഒ​ഴി​വാ​ക്കി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും അ​പ​ക​ട​സ്ഥ​ല​വും പീ​റ്റ​റി​ന്‍റെ വീ​ടും സ​ന്ദ​ർ​ശി​ച്ചു.