പൊ​തു​മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ൾ അ​വ​ലോ​ക​നം ചെ​യ്തു
Saturday, October 5, 2024 5:51 AM IST
ക​ൽ​പ്പ​റ്റ: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പൊ​തു​മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ൾ ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സി​ൽ ചേ​ർ​ന്ന യോ​ഗം അ​വ​ലോ​ക​നം ചെ​യ്തു.

പി​ഡ​ബ്ല്യു​ഡി റോ​ഡ്സ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ സീ​ന​ത്ത് ബീ​ഗം, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ജ​സ്റ്റി​ൻ ഫ്രാ​ൻ​സി​സ്, ബി​ൽ​ഡിം​ഗ്സ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ല​ക്ഷ്മ​ണ​ൻ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ​മാ​രാ​യ സ​തീ​ഷ് കെ. ​പീ​റ്റ​ർ, കെ.​എ. പ്ര​ദീ​ഷ്, ഇ.​കെ. ച​ന്ദ്ര​ൻ, വി​ന്നി ജോ​ണ്‍, അ​ർ​ച്ച​ന, കെ​ആ​ർ​എ​ഫ്ബി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ എം. ​ജി​തി​ൻ എ​ന്നി​വ​രും വാ​ട്ട​ർ അ​ഥോ​റി​റ്റി, ജ​ൽ​ജീ​വ​ൻ മി​ഷ​ൻ, നാ​ഷ​ണ​ൽ ഹൈ​വേ ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

ത​രി​യോ​ട് എ​ച്ച്എ​സ്-​പ​ത്താം​മൈ​ൽ റോ​ഡി​ലെ പൈ​പ്പ് ലൈ​ൻ പ്ര​വൃ​ത്തി ഈ ​മാ​സം 15ന​കം പൂ​ർ​ത്തീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ക​രാ​റു​കാ​ര​നെ ഒ​ഴി​വാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് എം​എ​ൽ​എ നി​ർ​ദേ​ശം ന​ൽ​കി. ചു​രം റോ​ഡ് വി​ക​സ​ന​ത്തി​ന് പ്ര​പ്പോ​സ​ൽ സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി വൈ​കു​ക​യാ​ണെ​ന്ന് എം​എ​ൽ​എ ചൂ​ണ്ടി​ക്കാ​ട്ടി.

ദേ​ശീ​യ​പാ​ത​യി​ൽ വാ​ര്യ​ട് ഭാ​ഗ​ത്ത് സ്റ്റ​ഡ്, തെ​ർ​മോ​പ്ലാ​സ്റ്റി​ക് പ്ര​വൃ​ത്തി മ​ഴ മാ​റി​യാ​ലു​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. വൈ​ത്തി​രി-​ത​രു​വ​ണ റോ​ഡ് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യും ആ​റു​മാ​സ​ത്തി​ന​കം പ്ര​വൃ​ത്തി ന​ട​ത്തു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

ജ​ൽ​ജീ​വ​ൻ മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ പൊ​തു​മ​രാ​മ​ത്ത്, ജ​ല​വി​ഭ​വ മ​ന്ത്രി​മാ​രെ പ്ര​ത്യേ​കം കാ​ണാ​നും യോ​ഗം വി​ളി​ക്കാ​നും തീ​രു​മാ​നി​ച്ചു. പ​ന്തി​പ്പൊ​യി​ൽ പാ​ലം, ക​ൽ​പ്പ​റ്റ ഔ​ട്ട​ർ റിം​ഗ് റോ​ഡ് ഉ​ൾ​പ്പെ​ടെ പ​ദ്ധ​തി​ക​ളു​ടെ അ​നു​മ​തി​ക്ക് വീ​ണ്ടും പ്ര​പ്പോ​സ​ൽ സ​മ​ർ​പ്പി​ക്കും. വൈ​ത്തി​രി മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ, സു​ഗ​ന്ധ​ഗി​രി പി​എ​ച്ച്സി എ​ന്നി​വ​യു​ടെ ആ​ദ്യ​ഘ​ട്ടം പ്ര​വൃ​ത്തി ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച തു​ക ഉ​പ​യോ​ഗി​ച്ച് ആ​രം​ഭി​ക്കു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.