മൂ​ന്നു സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി
Friday, October 4, 2024 5:02 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മ​പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി വി​ദ്യാ​കി​ര​ണം മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ മൂ​ന്ന് വി​ദ്യാ​ല​യ​ങ്ങ​ളു​ടെ കെ​ട്ടി​ട നി​ർ​മാ​ണം കൂ​ടി പൂ​ർ​ത്തി​യാ​യി. പ​ന​മ​രം, മേ​പ്പാ​ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലും മാ​ന​ന്ത​വാ​ടി യു​പി സ്കൂ​ളി​ലു​മാ​ണ് കെ​ട്ടി​ടം പ​ണി പൂ​ർ​ത്തി​യാ​യ​ത്.

ഇ​വ​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 10.30ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കും. ചീ​രാ​ൽ ഗ​വ. മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​വും മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കും. കി​ഫ്ബി പ​ദ്ധ​തി​യി​ൽ മൂ​ന്നു കോ​ടി ചെ​ല​വി​ലാ​ണ് പ​ന​മ​രം ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു കെ​ട്ടി​ടം നി​ർ​മി​ച്ച​ത്.

അ​ഞ്ച് ക്ലാ​സ് മു​റി​ക​ൾ, കം​പ്യൂ​ട്ട​ർ ലാ​ബ്, ഡൈ​നിം​ഗ് ഹാ​ൾ, വ​ർ​ക്ക് ഏ​രി​യ, ശു​ചി​മു​റി​ക​ൾ എ​ന്നി​വ കെ​ട്ടി​ട​ത്തി​ലു​ണ്ട്. 1.33 കോ​ടി രൂ​പ​യാ​ണ് മേ​പ്പാ​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് ചെ​ല​വ​ഴി​ച്ച​ത്. ആ​റ് ക്ലാ​സ് മു​റി​ക​ളാ​ണ് കെ​ട്ടി​ട​ത്തി​ൽ. മാ​ന​ന്ത​വാ​ടി ഗ​വ.​യു​പി സ്കൂ​ളി​ന് ഒ​രു കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ൽ ആ​റ് ക്ലാ​സ് മു​റി​ക​ൾ, ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​കം ടോ​യ്‌​ലെ​റ്റ് ബ്ലോ​ക്കു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടും.

3.9 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് ചീ​രാ​ൽ ഗ​വ.​മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു കെ​ട്ടി​ടം പ​ണി​യു​ന്ന​ത്. ഒ​ൻ​പ​ത് ക്ലാ​സ് മു​റി​ക​ൾ, ഓ​ഫീ​സ് റൂം, ​സ്റ്റാ​ഫ് റൂം, ​ല​ബോ​റ​ട്ട​റി​ക​ൾ, ലൈ​ബ്ര​റി, റീ​ഡിം​ഗ് റൂം, ​ടോ​യ്‌​ലെ​റ്റ് ബ്ലോ​ക്കു​ക​ൾ എ​ന്നി​വ കെ​ട്ടി​ട​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്.