പാ​ച​ക​വാ​ത​ക വി​ത​ര​ണം: ഒ​ടി​പി നി​ർ​ബ​ന്ധ​മാ​ക്കി​യ​ത് ഏ​ജ​ൻ​സി​ക​ളെ​യും ഉ​പ​ഭോ​ക്താ​ക്ക​ളെ​യും വ​ല​യ്ക്കു​ന്നു
Wednesday, October 2, 2024 5:30 AM IST
മാ​ന​ന്ത​വാ​ടി: പാ​ച​ക വാ​ത​ക വി​ത​ര​ണ​ത്തി​ൽ മു​ന്ന​റി​യി​പ്പി​ല്ലാ​തെ വ​ണ്‍ ടൈം ​പാ​സ്വേ​ഡ്(​ഒ​ടി​പി) നി​ർ​ബ​ന്ധ​മാ​ക്കി​യ​ത് ഗു​ണ​ഭോ​ക്താ​ക്ക​ളെ​യും ഏ​ജ​ൻ​സി​ക​ളെ​യും വ​ല​യ്ക്കു​ന്നു.

ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​നാ​ണ് സെ​പ്റ്റം​ബ​ർ 20 മു​ത​ൽ സി​ലി​ണ്ട​ർ വി​ത​ര​ണ​ത്തി​ന് നാ​ല് ണ​ക്ക ഒ​ടി​പി നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്. ഗ്യാ​സ് ബു​ക്ക് ചെ​യ്യു​ന്പോ​ൾ കി​ട്ടു​ന്ന നാ​ല​ക്ക ഒ​ടി​പി വി​ത​ര​ണ സ​മ​യ​ത്ത് ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​കി​യാ​ൽ മാ​ത്ര​മേ സി​ലി​ണ്ട​ർ കൈ​മാ​റാ​വൂ എ​ന്നാ​ണ് എ​ച്ച്പി കോ​ർ​പ​റേ​ഷ​ൻ ഏ​ജ​ൻ​സി​ക​ളെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ബു​ക്ക് ചെ​യ്ത ആ​ളി​ന്‍റെ മൊ​ബൈ​ൽ ഫോ​ണി​ൽ ല​ഭി​ക്കു​ന്ന ഒ​ടി​പി ഇ​ല്ലെ​ങ്കി​ൽ ഗ്യാ​സ് ല​ഭി​ക്കു​ക​യി​ല്ല ഒ​ടി​പി കൈ​വ​ശ​മു​ള്ള ആ​ൾ വി​ത​ര​ണ സ​മ​യ​ത്ത് വീ​ട്ടി​ൽ ഉ​ണ്ടാ​ക​ണം. അ​ല്ലെ​ങ്കി​ൽ ഗ്യാ​സ് കി​ട്ടി​ല്ല. ബു​ക്ക് ചെ​യ്ത സി​ലി​ണ്ട​ർ ന​ന്പ​റി​ന്‍റെ പേ​രി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളും വി​ത​ര​ണ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ത​മ്മി​ൽ വാ​ക്കേ​റ്റം പ​തി​വാ​ണ്.

സി​ലി​ണ്ട​റി​ന് ഏ​ജ​ൻ​സി​ക​ളി​ൽ നേ​രി​ട്ടെ​ത്തു​ന്ന​വ​ർ​ക്കു ഒ​ടി​പി ല​ഭി​ക്കാ​ൻ വൈ​കു​ന്നു​ണ്ട്. പ​ല വീ​ടു​ക​ളി​ലും മു​തി​ർ​ന്ന​വ​രു​ടെ പേ​രി​ലാ​ണ് ഗ്യാ​സ ക​ണ​ക്ഷ​ൻ. ഇ​വ​രി​ൽ പ​ല​ർ​ക്കും മൊ​ബൈ​ൽ ഫോ​ണ്‍ ഇ​ല്ല. മൊ​ബൈ​ൽ ഫോ​ണ്‍ ഇ​ല്ലാ​ത്ത പ​ട്ടി​ക​വ​ർ​ഗ ഉ​പ​ഭോ​ക്താ​ക്ക​ളും നി​ര​വ​ധി​യാ​ണ്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു കൃ​ത്യ​മാ​യി ഗ്യാ​സ് ല​ഭി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​ണ് പു​തി​യ സം​വി​ധാ​ന​മെ​ന്നാ​ണ് കോ​ർ​പ​റേ​ഷ​ൻ വി​ശ​ദീ​ക​ര​ണം. ഒ​ടി​പി നി​ർ​ബ​ന്ധ​മാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​ണ്.