സി​എ​ച്ച്സി: പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Wednesday, October 2, 2024 5:38 AM IST
പു​ൽ​പ്പ​ള്ളി: സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന് താ​ഴെ​യ​ങ്ങാ​ടി​ക്കു സ​മീ​പം പ​ണി​ത കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.

പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മ​ൾ​ട്ടി സെ​ക്ട​റ​ൽ ഡ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാ​മി​ൽ മൂ​ന്ന് കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഓ​ഫീ​സി​ന്‍റെ​യും പ​ബ്ലി​ക് ഹെ​ൽ​ത്ത് വി​ഭാ​ഗ​ത്തി​ന്‍റെ​യും പ്ര​വ​ർ​ത്ത​ന​മാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​ൽ ആ​രം​ഭി​ക്കു​ക.