കരിങ്ങാരി: ഗവ.യുപി സ്കൂൾ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി വാത്സല്യം-2024 എന്ന പേരിൽ വിളംബരറാലിയും വയോജന സംഗമവും നടത്തി.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. അമീൻ മുഖ്യപ്രഭാഷണം നടത്തി. വാർഡ് അംഗം സി.വി. രമേശൻ, മാനന്തവാടി എഇഒ എ.കെ. മുരളീധരൻ, ബിപിസി കെ.കെ. സുരേഷ്, ഹെഡ്മാസ്റ്റർ പി.കെ. ശശി, പിടിഎ പ്രസിഡന്റ് നാസർ സാവാൻ,
എംപിടിഎ പ്രസിഡന്റ് പി.സി. അശ്വിനി, എസ്എംസി ചെയർമാൻ പി. മഹേഷ്, റഷീദ് കാരപ്പറന്പിൽ, ടോമി മാത്യു, സി.പി. ഷനോജ്, ബെഞ്ചമിൻ മൊളോയിസ്, സി. കിരണ്‍, വി. മനോജ്, ബാലൻ പുത്തൂർ, പി.വി. മനോജ്,
വയോജന വേദി ജില്ലാ പ്രസിഡന്റ് ടി.വി. രാജൻ, യൂണിറ്റ് പ്രസിഡന്റ് ഏലിയാമ്മ, സെക്രട്ടറി രാമചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം കെ.വി. മാത്യു, ശ്രീധരൻ ഇരുപുത്ര എന്നിവർ പ്രസംഗിച്ചു.